Monday, 2 August 2021

അരിമണിക്കുരുവികൾ പറന്നോട്ടെ : ഡോ. ജിനു ജോർജ്

 


അരിമണി കുരുവികൾക്കൊരു പ്രത്യേക ഭംഗി ആണ്.. 
ചാടി ചാടി അങ്ങനെ നടക്കും ചില്ലകൾ തോറും.. 
സായം കാലത്തെ വെയിലിൽ അവയുടെ ലേശം ചാരം കലർന്ന 
ഇളം തവിട്ടുനിറത്തിൽ നിന്നുള്ള  ഒരു നനുത്ത പ്രതിഫലനം!
ഓ! പക്ഷി നീരീക്ഷണമാണെങ്കിൽ, കോളേജിലേക്ക് പോകണം, അവിടെ യുണ്ട് ......
മുണ്ടിയും മൈനയും കൽ മണ്ണാത്തിയും പിന്നെ മഞ്ഞ തേൻകിളിയും  .... 
അങ്ങനെ അങ്ങനെ..ഒരു നീണ്ട നിരതന്നെ ! പുള്ളി ചോരക്കാലിയെപ്പറ്റിയും മറ്റും 
ഇനി  പ്രശാന്ത്  അച്ചനോടു ചോദിക്കേണ്ടി വരും!

ചെറുപ്പത്തിൽ ഒരു പക്ഷിപ്രേമി കസിനോട്  കൂട്ട്കൂടി കേറി നിരങ്ങാത്ത മരങ്ങളില്ല, 
ഒരു അണ്ണൻ കുഞ്ഞിനെ എങ്കിലും സ്വന്തമാക്കാൻ മാനം നോക്കി എത്രയോ നടപ്പുകൾ. 
ഏതെങ്കിലും  മരത്തിൽ അണ്ണാൻ കൂടു വച്ചിട്ടുണ്ടോ എന്നുള്ള തിരച്ചിലുകൾ.
അങ്ങനെ ഒരു ദിവസം ലക്കിനൊത്തുകിട്ടി ഒരു കൂടും മുട്ടയിടാൻ  പുറപ്പെടുന്ന പക്ഷി ദമ്പതിമാരും.
പറമ്പിന്റെ ഓരത്തു  ചാഞ്ഞ പറങ്കിമാവും, എടുത്തു പൊക്കി ചുമലിൽ കയറ്റാൻ റെഡി ആയ 
കുറുമ്പി ചേച്ചിയും. പുള്ളിക്കാരിക്കിത് പുത്തരിയല്ല, പ്രാവിനടിയിൽ  
കോഴികുഞ്ഞിനെ വിരിയിച്ച പാർട്ടി ആണേ,
ഓരോ ഉച്ചനേരത്തും അമ്മമാർ ഒരല്പം ഉച്ചമയക്കത്തിന്  പോകുന്ന നേരം, 
വീട്ടിൽ നിന്ന് 'ഒച്ചയുണ്ടാക്കാതെ അനങ്ങാതെ' പുറത്തു ചാടി കയ്യാല ഇറങ്ങി 
ചേച്ചിയുടെ ചുമലിൽ കേറി നിന്ന് കൂടിന്റെ അവലോകനം..
പറങ്കി മാവിന്റെ പൊത്തിൽ  ഒരല്പ്പം അകത്തേക്ക് കയറ്റിവച്ച ഉണങ്ങിയ കരിയിലയും, പുല്ലും ...
പിന്നെ കുറച്ചു ദിവസത്തിനുള്ളിൽ കാത്തു കാത്തിരുന്ന രണ്ടോ നാലോ മുട്ടകളും!
ദിവസം തോറും ഏറിവരും excitement !

അങ്ങനെ ഒരു ദിവസത്തെ വരവിൽ ഒരൊറ്റ രോമം പോലുമില്ലാത്ത 
രണ്ടു കിളിക്കുഞ്ഞുങ്ങൾ വാ കീറി നിലവിളിക്കിന്നു ! ശ്ശൊ!! വിചാരിച്ചത്ര ഭംഗിയില്ല.. 
പക്ഷെ, പിന്നീട് ഓരോ ദിവസവും അവരുടെ വളർച്ചയുടെ റണ്ണിങ് കമന്ററി 
താഴെ  മുതുകു ചായിച്ചുതന്ന  ചേച്ചിയോട്!
ഒരിക്കൽ അവയെ കയ്യിലെടുത്തു പോയി...പക്ഷികുഞ്ഞുങ്ങളെ കൈയിലെടുത്താൽ 
അവ ചത്ത് പോകുമെന്ന് ഭയന്ന്, കുരിശും മൂട്ടിൽ ഇരുപത്തഞ്ചു പൈസ ഇട്ടു പ്രാർത്ഥിച്ചു!
എന്തോ അവകാശത്തോടെ വീണ്ടും പിറ്റേന്ന് വിസിറ്റിനു ചെന്നപ്പോളെന്തോ 
ഒരു ശരിയില്ലായ്മ.. ഏറ്റു കേറി നോക്കുമ്പോൾ..അതിലൊരു മുട്ടൻ പാമ്പ് ! 
നാവു നീട്ടാൻ പോലും ആകാതെ കുഞ്ഞു കിളികളെ ഉടുമ്പാടും വിഴുങ്ങികളഞ്ഞു  
ആ വമ്പൻ ക്രൂരൻ.

അങ്ങനെ എത്രയോ പക്ഷികഥകൾ.. വീട്ടിലെ കൂട്ടിലിട്ട തത്തകൾ കാണാൻ വന്ന 
തത്തക്കൂട്ടത്തെ മുഴുവൻ കൊട്ടയിലിട്ടു പിടിച്ചു കൂട്ടിലാക്കി എങ്കിലും  
ഏറെ നാൾ കഴിയും മുമ്പേ അവയെ തുറന്നു വിട്ടു ...കൂട്ടിൽ കിടന്നപ്പോളവയ്ക്കു  
വേണ്ടത്ര ഭംഗി പോരായെന്നൊരു തോന്നൽ.. ഇന്നു തെങ്ങിൻറെ   
ഓല കൈയിൽ  അവ പട പടയായി ചേക്കേറുമ്പോളും, കാട്ടു ചെടിയുടെ വിത്തുകൾ  
ചുവപ്പു കൊക്കു കൊണ്ട് കൊത്തി പറിക്കുമ്പോളും ഇങ്ങു ദൂരെ നിന്ന് നോക്കുമ്പോൾ..  
ആഹാ എന്തൊരു ചന്തം!

സ്നേഹിച്ച പെൺകുട്ടിയെ കിട്ടില്ലെന്ന്‌ തോന്നിയപ്പോൾ എങ്ങനെയും 
സ്വന്തമാക്കി കൂട്ടിലടച്ചേക്കാമെന്നാണോ നമ്മുടെ ആൺകുട്ടികൾ കരുതുന്നത്? 
ഞാൻ സ്വന്തമാക്കിയില്ലെങ്കിൽ, ആരും സ്വന്തമാകേണ്ട എന്ന നിമിഷാർദ്ധത്തിന്റെ 
തോന്നലിന്, അഗ്നിക്കും, ആസിഡിനും വിഷത്തിനും, എന്തിനും വെടിയുണ്ടയ്ക്കും  
ഇരയായ നമ്മുടെ ഒരു പിടി പെൺകുട്ടികൾ!
 പിടിച്ചുവെച്ചാൽ കാണുമോ ആ ചന്തം, പറന്നുയരുമ്പോൾ കാണുന്ന വശ്യത?
കാൽ കൊണ്ട്  ചവിട്ടി അരച്ചാൽ കിട്ടുമോ തുളുമ്പുന്ന സ്നേഹത്തിന്റെ നിർവൃതി?
സ്വന്തമാക്കാൻ പറ്റിയില്ലെങ്കിൽ വിട്ടുകൊടുക്കാൻ നമുക്ക് ആകുമോ?...
ചെറുതായി കാണുന്നില്ല ഹൃദയത്തിന്റെ മുറിവേറ്റ പാടുകൾ.. 
പക്ഷെ, അവ മായാൻ വേണ്ടത് സമയവും പിന്നെ ചില വീണ്ടുവിചാരങ്ങളും..
നമ്മുടെ യുവാക്കൾ വൈകാരികമായി സ്ഥിരതയുള്ളവരായിരിക്കട്ടെ, 
അഹങ്കാരമോ തടസ്സങ്ങളോ (inhibitions)  ഇല്ലാതെ അവരുടെ എല്ലാ വികാരങ്ങളും 
അംഗീകരിക്കാൻ അവരും ചുറ്റുമുള്ള അവരുടെ കൊച്ചു ലോകവും തയ്യാറാകട്ടെ...
മാതാപിതാക്കളും, സുഹൃത്തുക്കളും അടങ്ങിയ ആലോകം സ്നേഹ ബന്ധനങ്ങളാൽ 
അവരെ തളക്കട്ടെ, പ്രതികാര അഗ്നിയിൽ ഒരല്പം വീണ്ടു വിചാരത്തിന്റെ, തണുപ്പ് പടരട്ടെ!
''സാരമില്ല, പോട്ടെ, നിനക്കിനിയും മുന്പിലുണ്ട് ജീവിതം'' എന്ന് പറയുമ്പോൾ, 
പുതു പ്രതീക്ഷകൾ അവരിൽ ഉണരും, അതിൽ എത്തി പിടിച്ചു അവർ തുഴഞ്ഞു കയറും, തീർച്ച!

ജീവിതത്തിലെ അപ്രതീക്ഷിതമായ unplanned  സംഭവങ്ങളിൽ  അവർ 
അനുഭവിക്കുന്ന കോപവും ഉത്കണ്ഠയും എല്ലാ നെഗറ്റീവ് വികാരങ്ങളും 
സ്നേഹത്തോടെ അംഗീകരിക്കാൻ മനസ്സിനെ പാകപ്പെടുത്തട്ടെ.... 
ആ വികാരങ്ങളെ നേരിടാനും വിശകലനം ചെയ്യാനും പ്രോസസ്സ് ചെയ്യാനും അത് 
വിട്ടു മുന്നോട്ട് പോകാനും അവർ പഠിക്കട്ടെ! 

ചില പക്ഷികൾ,  പൂവുകൾ, ശലഭങ്ങൾ ഒക്കെ നമുക്ക് ദൂരെ നിന്ന് ആസ്വദിക്കാം, 
അവ പറന്നു പോയിക്കൊള്ളട്ടെ, ദൂരേക്ക്..
മാഞ്ഞു പോകുന്ന മാരിവില്ലിനെ ഓർത്തു നാം കരയാറില്ലാലോ, ചുണക്കുട്ടികളെ!

Dr Jinu George
Assistant Professor and Dean of Science
PG and Research Dept. of Chemistry
Sacred Heart College Thevara 682013
Mob: +91 9446185777

Wednesday, 5 May 2021

Captain Steps Down the Deck















 

DREAMS OF OUR LIVES- Athira Lakshmi

 

Once when I was a five year old 

along with kids went to my playschool.  

There heard a new word being told 

which I've never heard yet but felt cool. 


I came back home and told mom,

"today teacher told me to speak about dreams,

but I didn't knew what it mean so I kept mum"

and I looked into her hands which was holding cream.


Mom told me" dreams are those 

which makes our lives much brighter."

From there I went to see my goose

and there got to see my elder brother.

 

"What are dreams? I asked,

"dreams are wings that inspire you to fly" 

pointing to a flying goose he replied. 

From behind I  heard an uncle calling out chai.


I ran to him and asked him the same 

In between lighting up fire he told

"dreams are like spark that generate same"

pointing to the fire that got lit up on sticks that seems old.


At night I asked my dad "what's dream?"

and he told "dreams are like moon that brightens up the darker sky".

Before sleeping, I asked  nanny  "What is dream? "

"dreams are the soulmates of life which inspire you to live every moment"


I got a lot of explanations and realized that

dreams are like lake ,it won't stop, it keeps on flowing.

But today as an adult I realized 

dreams are guide to the destination of our life.




ഒരു വാട്ട്സ് ആപ്പ് വിജയ ഗാഥ: ഫാ. ജോസഫ് കുമ്പുക്കൽ (സാബു തോമസ് ) English Department



ഒരു വാട്ട്സ് ആപ്പ് വിജയ ഗാഥ:   ഫാ. ജോസഫ് കുമ്പുക്കൽ


 "ആളുകൾക്ക് മെസ്സേജ് അയക്കാൻ ഫോണിൽ SMS ഉണ്ടല്ലോ. ഇനിയിപ്പോൾ മറ്റൊരു മെസ്സേജിങ് സംവിധാനം ആരംഭിക്കേണ്ട ആവശ്യമുണ്ടോ? വെറുതെയെന്തിന് സമയം പാഴാക്കണം" ? നാളുകൾ ചിന്തിച്ച് മെനക്കെട്ടിരുന്നു തയ്യാറാക്കിയെടുത്ത തന്റെ സ്വപ്ന പദ്ധതി യാഥാർഥ്യമാക്കാൻ ജാക്ക് പൈഫർ എന്ന സുഹൃത്തിന്റെ സഹായം തേടിയപ്പോൾ ആ ചെറുപ്പക്കാരന് ലഭിച്ച മറുപടി നിരാശാജനകമായിരുന്നു. 2009 ലാണ് ഈ സംഭാഷണം നടക്കുന്നത്. ജാക്ക് അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തിയതിൽ അത്ഭുതമില്ല. കാരണം അപ്പോഴേക്കും മിക്കവാറും എല്ലാ മൊബൈൽ കമ്പനികളും SMS മെസ്സേജുകൾ സൗജന്യമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഫോണിൽ മെസ്സേജുകൾ കൈമാറാൻ മറ്റൊരു ആപ്പ് ആർക്കും തന്നെ വേണ്ടി വരില്ല. എന്നാൽ, പിന്മാറാൻ ജാൻ കോവും എന്നു പേരുള്ള ആ മനുഷ്യന്റെ നിശ്ചയ ദാർഢ്യം അനുവദിച്ചില്ല. കാരണം, ജീവിതം മുന്നോട്ട് കൊണ്ടു പോകണമെങ്കിൽ അയാൾക്ക് മുന്നിൽ വേറെ വഴികളില്ലായിരുന്നു. അങ്ങനെയാണ് ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ വാട്ട്സ് ആപ്പിന്റെ ചരിത്രം ജാൻ കോവും എന്ന മനുഷ്യന്റെ കോരിത്തരിപ്പിക്കുന്ന ജീവിതകഥ കൂടിയായി മാറിയത്. 

ജീവിത രേഖ 
 1976 ൽ സോവിയറ്റ് അധിനിവേശ രാജ്യമായിരുന്ന ഉക്രൈനിലെ കീവ് എന്ന കൊച്ചു ഗ്രാമത്തിൽ ജനനം. സാമ്പത്തികമായി വളരെ കഷ്ടപ്പെടുന്ന ഒരു യഹൂദ കുടുംബത്തിലെ ഏകമകനായിരുന്നു ജാൻ. യഹൂദരായിരുന്നതിനാൽ അക്കാലത്തെ സോവിയറ്റ് ഭരണാധികാരികളിൽ നിന്ന് തിക്താനുഭവങ്ങൾ ഏറെ ഏറ്റു വാങ്ങേണ്ടി വന്നു ആ കുടുംബം. വീട്ടിൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. കമ്യൂണിസ്റ്റ് ഭരണകൂടം യഹൂദരുടെ ഫോൺ ചോർത്തുന്നതായിരുന്നു കാരണം. ഇലക്ട്രിസിറ്റി എത്താത്ത ആ കുഗ്രാമത്തിൽ ശൈത്യകാലത്ത് ജീവിതം ദുസ്സഹമായിരുന്നു. സാമ്പത്തിക ക്ലേശങ്ങളാലും കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ നിരന്തര ദ്രോഹങ്ങളാലും മനസ്സ് മടുത്ത് കുടുംബം നാടുവിടാനുറച്ചു. 1992 ൽ പതിനാറാം വയസ്സിൽ അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം ജാൻ അമേരിക്കയിലേക്ക് കുടിയേറി. താൻ പിന്നീട് പിന്നാലെയെത്തിക്കൊള്ളാം എന്ന് പിതാവ് ഉറപ്പു കൊടുത്തിരുന്നെങ്കിലും നാളുകൾക്കുള്ളിൽ വിധി അദ്ദേഹത്തിന്റെ ജീവൻ കവർന്നു.

അമേരിക്കയിൽ 
 സാൻഫ്രാൻസിസ്ക്കോയിൽ രണ്ടു കൊച്ചു മുറികൾ മാത്രമുള്ള ഒരു അപ്പാർട്ട്മെന്റിൽ ചില ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തിൽ ആ കുടുംബം കഴിഞ്ഞു പോന്നു. അമ്മ അടുത്തുള്ള വീടുകളിൽ കുട്ടികൾക്ക് കൂട്ടിരിക്കാൻ പോകും. ജാൻ വീടിനടുത്തുള്ള പലചരക്കുകടയിൽ തൂപ്പുകാരനായി ജോലി നോക്കി  കുറച്ചു പണമുണ്ടാക്കി വീട്ടു വാടക നൽകാൻ അമ്മയെ സഹായിക്കും. അങ്ങനെ ഒരുവിധം ജീവിതം കരുപ്പിടിപ്പിച്ചു വരവേ വിധി വീണ്ടും വിളയാട്ടം തുടങ്ങി. അമ്മയ്ക്ക് കാൻസർ രോഗം പിടിപെട്ടു. രോഗിയായ അമ്മയെ ചകിത്സിക്കാൻ ജാൻ തന്റെ സമയം മുഴുവൻ നീക്കി വച്ചെങ്കിലും അമ്മ താമസിയാതെ മരണത്തിനു കീഴടങ്ങി. മുത്തശ്ശിയും മരണപ്പെട്ടു. ജാൻ ജീവിതത്തിൽ തനിച്ചായി. ഇനി മുന്നോട്ട് പോകണമെങ്കിൽ എന്തെങ്കിലും മെച്ചമായ ജോലി കണ്ടെത്തേണ്ടതുണ്ട്. എന്നാൽ, സ്‌കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ഒരാൾക്ക് എവിടെ ജോലി ലഭിക്കാനാണ്! ഇംഗ്ളീഷ് ഭാഷയും തപ്പിത്തടഞ്ഞു പറയാനേ വശമുള്ളു. 

ആദ്യ ജോലി 
തുടർ വിദ്യാഭ്യാസത്തിനു പണമില്ലാത്തതിനാൽ ജാൻ കണ്ടെത്തിയ വഴി ഇതാണ്. ഉപയോഗിച്ച പുസ്തകങ്ങൾ വിൽക്കുന്ന ഒരു കടയിൽ ചെന്ന് കമ്പ്യൂട്ടർ നെറ്റ് വർക്കിങ്ങുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കടമായി വാങ്ങിക്കൊണ്ടു വന്ന് നോട്ടെഴുതിയെടുത്ത് പഠിച്ച ശേഷം തിരികെ കൊടുക്കും. അങ്ങനെ നാളുകളിലെ ശ്രമഫലമായി ഒരധ്യാപകന്റെയും സഹായമില്ലാതെതന്നെ ജാൻ കമ്പ്യൂട്ടർ നെറ്റ് വർക്കിങ് മേഖലയിൽ അഗാധമായ അറിവ് നേടി. ഇനി ജോലി സംഘടിപ്പിക്കണം. എന്നാൽ, ഒരു സർട്ടിഫിക്കറ്റ് പോലും തെളിവായി കാണിക്കാനില്ലാതെ ആര് ജോലി നൽകാനാണ്. പല വാതിലുകളിൽ മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. അങ്ങനെയിരിക്കെയാണ് വൂവൂ എന്ന് പേരുള്ള ഒരു ഹാക്കിങ് ഏജൻസിയിൽ നിന്നും വിളി വന്നത്. ചില പ്രായോഗിക പരീക്ഷണങ്ങളിലൂടെ അവർ ജാനിന്റെ സിദ്ധി തിരിച്ചറിഞ്ഞിരുന്നു. ചെറിയ വരുമാനമുള്ള ഒരു ജോലി കരഗതമായി. എന്നാൽ, അത് കൊണ്ട് തൃപ്തിപ്പെടാൻ ജാൻ കോവും തയ്യാറായിരുന്നില്ല.

യാഹൂ കമ്പനിയിൽ 
അക്കാലത്ത് പ്രശസ്തിയിലേക്കുയർന്നിരുന്ന യാഹൂ കമ്പനിയുടെ ജോലിക്ക് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം ഒരുനാൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. സ്‌ഥിരോത്സാഹിയെ ഭാഗ്യം തുണയ്ക്കുമല്ലോ. ജാനിന് യാഹൂവിൽ ഇൻഫ്രാ സ്ട്രക്ച്ചർ എൻജിനീയറായി ജോലി ലഭിച്ചു. സാൻജോസ് യൂണിവേഴ്‌സിറ്റിയിൽ ഒരു കോഴ്‌സിന് ചേർന്നെങ്കിലും ജോലിയും പഠനവും ഒരുമിച്ചു കൊണ്ടുപോകാൻ പ്രായാസമനുഭവപ്പെട്ടതിനാൽ പഠനം നിർത്തി. യാഹൂവിൽ വച്ചാണ് തുടർന്നങ്ങോട്ട് തന്റെ എല്ലാ സംരംഭങ്ങളിലും സന്തത സഹചാരിയായി മാറിയ ബ്രയാൻ ആക്റ്റൻ എന്ന അമേരിക്കക്കാരനെ ജാൻ കോവും കണ്ടു മുട്ടുന്നത്. ജീവിതത്തിൽ ഒറ്റയായിപ്പോയ ജാനിന് ബ്രയാൻ ഉറ്റ സുഹൃത്തായി മാറി. ഒൻപത് വർഷത്തോളം രണ്ടു പേരും യാഹൂ കമ്പനിക്കു വേണ്ടി ജോലി ചെയ്തു. ആ കാലയളവിൽ കമ്പ്യൂട്ടർ നെറ്റ് വർക്കിങ്ങുമായി ബന്ധപ്പെട്ട പ്രായോഗിക പരിജ്ഞാനം വളരെ ആഴത്തിൽ ജാൻ സ്വന്തമാക്കി. എന്നാൽ, ഒൻപത് വർഷത്തിൽ കൂടുതൽ ഒരേ കമ്പനിയിൽ ജീവിതം തളച്ചിടാൻ രണ്ടുപേർക്കും മനസ്സ് വന്നില്ല. ജോലി രാജിവച്ച് ഒരു വർഷക്കാലം ഒരുമിച്ച് സൗത്ത് അമേരിക്ക മുഴുവൻ ചുറ്റിക്കറങ്ങി. ഒരു വർഷം കൊണ്ട് കയ്യിലിരുന്ന സമ്പാദ്യം മുഴുവൻ ചിലവിട്ടു തീർന്നപ്പോൾ ഇനിയെന്ത് ചെയ്യുമെന്നായി. അക്കാലത്ത് ശ്രദ്ധിക്കപ്പെട്ട സ്റ്റാർട്ട് അപ്പ് ആയി വളർന്നു കഴിഞ്ഞ ഫേസ് ബുക്കിൽ ജോലിക്കു ശ്രമിച്ചെങ്കിലും രണ്ടു പേരുടെയും അപേക്ഷകൾ നിരസിക്കപ്പെട്ടു. 

വാട്ട്സ് ആപ്പിന്റെ ജനനം 
നിരാശനായി തൊഴിലന്വേഷിച്ചു ചുറ്റിനടക്കുന്ന ആ നാളുകളിലാണ് പുതുതായി വാങ്ങിയ ആപ്പിൾ ഫോണിലെ ആപ്പ് സ്റ്റോർ എന്ന ഫീച്ചർ ജാനിന്റെ ശ്രദ്ധയിൽ പെട്ടത്. അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒരു പുതിയ ആപ്ലിക്കേഷൻ കണ്ടെത്തിയാലോ എന്ന ചിന്തയിലായി തുടർന്നുള്ള നാളുകൾ. എന്നാൽ ഒരു ആശയവും മനസ്സിൽ തെളിയുന്നില്ല. നിരാശനായിരിക്കെ ഒരു ദിവസം ഒരു റഷ്യൻ സുഹൃത്തിന്റെ വീട്ടിൽ ചായകുടിച്ചുകൊണ്ടിരിക്കുമ്പോൾ ജാൻ അയാളോട് പെട്ടന്ന് മനസ്സിൽ തോന്നിയ ഒരു ചിന്ത പങ്കു വച്ചു: "ഓരോരുത്തരുടെയും ഫോൺ നമ്പറിനോട് ചേർന്ന് അവർ ഇപ്പോൾ എന്ത് ചെയ്യുകയാണ് എന്ന് സ്റ്റാറ്റസ് ഇടുന്ന ഒരു സംവിധാനമുണ്ടെങ്കിൽ നല്ലതല്ലേ? ഇപ്പോൾ ഫ്രീയല്ല, ബാറ്ററി കുറവാണ്, ഡ്രൈവ് ചെയ്യുകയാണ്, എന്നൊക്കെ സ്റ്റാറ്റസ് ഇടുകയാണെങ്കിൽ സുഹൃത്തുക്കൾക്ക് അത് വളരെ സഹായമാവില്ലേ"? ഈ ചിന്തയിൽ നിന്ന് തുടങ്ങിയ പരിശ്രമം ജാനിനെ കൊണ്ടുചെന്നെത്തിച്ചത് 2009 ഫെബ്രുവരി 24 ന് തന്റെ പിറന്നാൾ ദിനത്തിൽ "വാട്ട്സ് ആപ്പ്" എന്ന പേരിൽ ഒരു പുതിയ ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിൽ തുടങ്ങുന്നതിലേക്കാണ്. "What's up" എന്നു കുശലാന്വേഷണത്തിനായി ഇംഗ്ളീഷുകാർ ഉപയോഗിക്കുന്ന പ്രയോഗത്തിൽ നിന്നാണ് വാട്ട്സ് ആപ്പ് എന്ന പേര് ജാൻ കണ്ടെത്തിയത്. 
വാട്സ് ആപ്പ് -2 
 തന്റെ പുതിയ ആപ്ലിക്കേഷൻ മൂന്നു സുപ്രധാന മൂല്യങ്ങളിൽ ഊന്നിയതായിരിക്കണമെന്ന് ജാനിനു നിർബന്ധമുണ്ടായിരുന്നു- പരസ്യങ്ങൾ ഉണ്ടാവാൻ പാടില്ല, ഉപയോക്താക്കളുടെ സ്വകാര്യത പൂർണ്ണമായും മാനിക്കപ്പെടണം, ലാഭമുണ്ടാക്കാൻ വേണ്ടി വിലകുറഞ്ഞ തരികിട പരിപാടികൾ കാണിക്കാൻ പാടില്ല. ആദ്യ നാളുകൾ കഠിനമായ പരീക്ഷണത്തിന്റേതായിരുന്നു. പലപ്പോഴും ആപ്പ് പ്രവർത്തനരഹിതമായി. ആളുകൾ വിളിച്ച് ചീത്ത പറയും. അപഹസിക്കുന്ന കമന്റുകൾ ഫീഡ് ബാക്കായി എഴുതും. പലപ്പോഴും ഈ സംരംഭം ഉപേക്ഷിച്ചു പോയാലോ എന്നുപോലും കരുതിപ്പോയി. എന്നാൽ, പതിയെ സാഹചര്യങ്ങൾ അനുകൂലമായിത്തുടങ്ങി. ആപ്പിൾ കമ്പനി "പുഷ് നോട്ടിഫിക്കേഷൻസ്" നൽകാനായി വാട്ട്സ് ആപ്പ് ഉപയോഗിച്ച് തുടങ്ങി. ഉപഭോക്താവ് ഫോൺ ഉപയോഗിക്കാത്തപ്പോൾ "ഉറങ്ങുകയാണ്, ക്ലാസ്സിലാണ്, വണ്ടി ഓടിക്കുകയാണ്, ഭക്ഷണം കഴിക്കുകയാണ്" തുടങ്ങിയ മെസ്സേജുകൾ നൽകാൻ അത് വഴി സാധ്യമായി. എന്നാൽ, അവിടം കൊണ്ട് അവസാനിപ്പിക്കാൻ ജാൻ തയ്യാറായില്ല. വാട്സ് ആപ്പ് -2 എന്ന പേരിൽ പുതിയ പതിപ്പ് രംഗത്തിറക്കി. 

വാട്സ് ആപ്പ് - ലോക ജേതാവ് 
ചുരുങ്ങിയ നാളുകൾക്കുള്ളിൽ രണ്ടര ലക്ഷത്തോളം ആളുകൾ  വാട്സ് ആപ്പ് -2 തങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തത് ജാനിന്റെ ആത്മ വിശ്വാസം വർദ്ധിപ്പിച്ചു. ആ നാളുകളിൽ ബ്രയാൻ ജോലിയൊന്നുമില്ലാതിരിക്കുകയായിരുന്നു. ജാനിന്റെ പുതിയ സംരംഭത്തിൽ സഹകാരിയാകാൻ അദ്ദേഹവുമെത്തി. വെറും കയ്യോടെയല്ല, യാഹുവിൽ തന്റെ സുഹൃത്തുക്കളായിരുന്ന ചിലരിൽ നിന്ന് വാട്സ് ആപ്പിനായി രണ്ടര ലക്ഷം ഡോളർ സമാഹരിച്ചുകൊണ്ടാണ് വരവ്. ജാൻ ബ്രയാനെ അസിസ്റ്റന്റ് സി.ഇ.ഒ. ആയി നിയമിച്ചു. നാളുകൾക്കുള്ളിൽ അൻപതോളം ജോലിക്കാരുള്ള സ്റ്റാർട്ട് അപ് കമ്പനിയായി വാട്ട്സ് ആപ്പ് വളർന്നു. ലോകമെമ്പാടും പുതിയ ആപ്ലിക്കേഷന് പ്രചുര പ്രചാരം കിട്ടി. വളരെ എളുപ്പത്തിൽ മെസ്സേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവ അയക്കാനുള്ള സംവിധാനം കൂടി വന്നതോടെ വാട്ട്സ് ആപ്പ് ലോകം കീഴടക്കി. അത് വരെ ഫോണിലെ ടെക്സ്റ്റ് മെസ്സജുമായി ബന്ധപ്പെട്ട MMS എന്ന സംവിധാനം വേണ്ടിയിരുന്നു ചിത്രങ്ങളും വീഡിയോയും മറ്റൊരു ഫോണിലേക്ക് അയക്കാൻ. അതാകട്ടെ പലപ്പോഴും ഫലപ്രദവുമല്ലായിരുന്നു. 

 പൂർണ്ണമായും സൗജന്യമായ ഒരു ആപ്ലിക്കേഷനായി തുടങ്ങിയതാണെങ്കിലും ഒരു ഘട്ടത്തിൽ ഉപഭോക്താക്കളുടെ എണ്ണം നിയന്ത്രിക്കാൻ കുറച്ചു നാൾ പെയ്ഡ് ആയി വാട്സ് ആപ്പ് മാറിയെങ്കിലും കൂടുതൽ കാര്യക്ഷമമായ സംവിധാനങ്ങൾ ഉൾപ്പെടുത്തി എത്ര പേർക്ക് വേണമെങ്കിലും ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനായി അത് രൂപപ്പെട്ടപ്പോൾ വീണ്ടും സൗജന്യമാക്കി. വീഡിയോ കോൾ വിളിക്കാനുള്ള സംവിധാനം, ഗ്രൂപ്പുകൾ ഉണ്ടാക്കാനുള്ള ഫീച്ചർ തുടങ്ങി പല പല കാര്യങ്ങളും കാലാനുസൃതമായി കൂട്ടിച്ചേർത്തതോടെ വാട്ട്സ് ആപ്പ് എല്ലാവരുടെയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിത്തീർന്നു. ഉണർന്നാലുടൻ ലോകമെമ്പാടും പലരുടെയും ആദ്യത്തെ ദിന ചര്യ വാട്ട്സ് ആപ്പിൽ ഗുഡ് മോർണിംഗ് മെസ്സേജുകൾ വായിക്കുകയും മറുപടി അയക്കുകയും ചെയ്യുന്നതിലേക്ക് മാറി. ഉറങ്ങുന്നതിനു മുൻപും അവസാനമായി നോക്കുന്നത് വാട്സ് ആപ്പ് ആയിത്തീർന്നു. എന്തിനേറെ പലരും ദിവസത്തിൽ ഏറ്റവുമധികം തവണ തുറന്നു നോക്കുന്നതും സമയം ചെലവഴിക്കുന്നതും വാട്ട്സ് ആപ്പിൽ ആയി. അനുദിന ജീവിതത്തിൽ വാട്സ് ആപ്പ് ഇല്ലാത്ത ഒരു ദിവസം ചിന്തിക്കാൻ പോലുമാകാത്ത സ്‌ഥിതിയായി.
വാട്സ് ആപ്പ് ഫേസ് ബുക്കിലേക്ക് 
 2014 ആയപ്പോഴേക്കും ലോകത്താകമാനം 60 കോടി ഉപഭോക്താക്കൾ വാട്സ് ആപ്പിനുണ്ടായി. അതിൽത്തന്നെ 10 കോടി ആളുകൾ ഇന്ത്യയിൽ നിന്നായിരുന്നു. വാട്ട്സ് ആപ്പിന്റെ പ്രചുര പ്രചാരം ശ്രദ്ധയിൽ പെട്ട ഫേസ് ബുക്ക് ഉടമ മാർക്ക് സുക്കൻ ബർഗ് 2014 ൽ ജാനിനെ സമീപിച്ച് വാട്സ് ആപ്പ് തങ്ങൾക്ക് കൈമാറുന്നുവോ എന്ന് ആരാഞ്ഞു. ബ്രയാനുമായി കൂടി ആലോചിച്ച ശേഷം ജാൻ പത്തൊൻപത് ബില്യൺ ഡോളറിന് വാട്ട്സ് ആപ്പിനെ ഫേസ് ബുക്കിനു കൈമാറി. ഒരിക്കൽ തങ്ങൾ ജോലി നിഷേധിച്ച രണ്ടു പേരിൽ നിന്നാണ് ഇത്രയും വലിയ തുക നൽകി അവർ നിർമിച്ച ആപ്ലിക്കേഷൻ ഫേസ് ബുക്ക് വാങ്ങേണ്ടി വന്നത് എന്നതാണ് കൗതുകകരം. പ്രതിഫലമായി തനിക്കു ലഭിച്ച തുകയിൽ ഏറിയ പങ്കും അപ്പോൾത്തന്നെ അനാഥക്കുഞ്ഞുങ്ങളുടെയും പാർപ്പിടമില്ലാത്തവരുടെയും മറ്റും പുനരധിവാസത്തിനും സമാനമായ മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ജാൻ പങ്കു വച്ച് നൽകി എന്നത് താൻ വന്ന വഴികൾ അദ്ദേഹം മറന്നില്ല എന്നതിന്റെ തെളിവാണ്. തന്നെ ആരും ഒരു "തൊഴിൽ സംരംഭകൻ" (entrepreneur) എന്ന് വിളിക്കുന്നത് ജാനിന് ഇഷ്ടമില്ല. "തൊഴിൽ സംരംഭകരുടെ പ്രധാനം ലക്‌ഷ്യം ലാഭമാണ്. എന്നാൽ, എനിക്കങ്ങനെയല്ല. എന്റെ ശ്രദ്ധ മുഴുവൻ ആളുകൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്നാണ്. ലാഭമുണ്ടാക്കുന്നത് എന്റെ പരിഗണനയിലേ ഇല്ല" അദ്ദേഹം പറയുന്നു.
ഫേസ് ബുക്കിൽ വലിയ തോതിൽ മൂലധന നിക്ഷേപമുള്ള ജാൻ കോവും ഇപ്പോൾ മാറിയ കാലത്തിനനുസൃതമായ പുതിയ ചില കണ്ടുപിടുത്തങ്ങൾ നടത്താനുള്ള തീവ്രമായ ശ്രമത്തിലാണ്. വാട്സ് ആപ്പിനേക്കാൾ സാധ്യതകളുള്ള ഒരു പുതിയ ആപ്പുമായി അദ്ദേഹം രംഗത്തെത്തിയേക്കാം.  



പ്രതിസന്ധികളെ അവസരങ്ങളാക്കുക 
ഒന്നോർത്താൽ, ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളും പ്രതിസന്ധികളുമാണ് ഒരാളുടെ ചിറകുകളെ അയാൾ പോലുമറിയാതെ ബലപ്പെടുത്തി പറന്നുയരാൻ കരുത്ത് നൽകുന്നത്. അപ്രതീക്ഷിതമായി ഉണ്ടാവുന്ന ജീവിത പ്രതിസന്ധികളിൽപെട്ട് തളർന്നിരിക്കാതെ പിടഞ്ഞെഴുന്നേറ്റ് മുന്നോട്ടു പോകാൻ ഉദ്യമിക്കുന്നവരെ പ്രപഞ്ചം തുണയ്ക്കാതിരിക്കില്ല. ഉറ്റ ചങ്ങാതിമാരായും നിനച്ചിരിക്കാത്ത ജോലി വാഗ്‌ദാനങ്ങളായും മനസ്സിൽ തെളിയുന്ന ആശയങ്ങളായും  തുണയ്‌ക്കെത്തുന്നത് ഈശ്വരൻ തന്നെയാണല്ലോ. പൊരുതാനുള്ള മനസ്സ് നഷ്ടമാവാത്തവർക്ക് കാലക്രമത്തിൽ എല്ലാം അനുകൂലമാകുകതന്നെ ചെയ്യും. ലോകത്തിന് പുതുതായി എന്തെങ്കിലും സംഭാവന നല്കിയവരൊക്കെ സഹനങ്ങളുടെ തീച്ചൂളയിൽ ഉരുക്കി വാർക്കപ്പെട്ടവരാണ്. ജാനിന്റെ ദൃഢ നിശ്‌ചയത്തോടും പോരാട്ടവീര്യത്തോടും എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക! നമ്മുടെയൊക്കെ അനുദിന ജീവിതത്തിലെ ആശയവിനിമയത്തെ   വാട്സ് ആപ്പ് എന്തുമാത്രം എളുപ്പമുള്ളതാക്കിത്തീർത്തിരിക്കുന്നു! ജാനിന്റെ ബുദ്ധിയിൽ തെളിയുന്ന അടുത്ത ആപ്ലിക്കേഷൻ എന്തായിരിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കാം. 






Dream- First Year Maths/Sociology Class Team 3 Combined Work

 



Dream is an adventure 

dare it. 

Dream is a challenge 

meet it. 

Dream is a gift

accept it. 

Dream is a game

play it. 

Dream is a journey 

complete it. 

Dream is a mystery 

unfold it. 

Dream is an opportunity 

take it. 

Dream is a puzzle 

solve it. 

Dream is a struggle 

fight it. 

Dream is a tragedy 

face it.

Dream is a wing 

fly with it.

Dream is a path

walk through it.

Dream is a secret garden

unveil it.

Dream is a plant

water it.

Dream is a shadow

chase it.

Dream, Dream, Dream...

Dare to dream... 

Be the dream to yourself and others...




Monday, 22 March 2021

അക്ഷര വിശുദ്ധൻ - ഫാ. സാബു തോമസ്





അരി മേടിക്കാൻ റേഷൻ കടയുടെ മുന്നിൽ ക്യൂ നിൽക്കുമ്പോഴാണ്  മൊബൈൽ റിങ് ചെയ്തത്. മറുതലയ്ക്കൽ നിന്ന് ഹിന്ദിയിലുള്ള സംസാരം മനസ്സിലാകാതെ വന്നപ്പോൾ അരികിൽ കണ്ട ഓട്ടോക്കാരന്റെ കയ്യിൽ ഫോൺ നൽകി സംസാരിക്കാനാവശ്യപ്പെട്ടു. അയാൾ പറഞ്ഞറിഞ്ഞ  വാർത്തകേട്ട് വിശ്വസിക്കാനാവാതെ അമ്പരന്നു നിന്ന് പോയി ആ മനുഷ്യൻ. രാജ്യത്തെ പൗരന്മാർക്ക് നൽകുന്ന വിശിഷ്ട ബഹുമതിയായ പത്മശ്രീക്ക് അർഹരായവരുടെ ലിസ്റ്റിൽ തന്റെ പേരും ഉൾപ്പെട്ടിരിക്കുന്നു! റിപ്പബ്ലിക് ദിന ചടങ്ങിൽ രാജ്യ തലസ്‌ഥാനത്തെത്തി രാഷ്ട്രപതിയിൽ നിന്ന് അവാർഡ് ഏറ്റു  വാങ്ങണമത്രേ. മംഗലാപുരം നഗരത്തിന്റെ പ്രാന്ത പ്രദേശത്ത് കൊട്ടയിൽ   ഓറഞ്ചു കൊണ്ടുനടന്നു വിറ്റ് കുടുംബം പുലർത്തിവന്ന തനിക്ക് ഇത്ര വലിയ ഒരു ആദരവ് ലഭിച്ചത് അയാളെ വിസ്മയിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.  എന്നാൽ, 2020 ജനുവരി മാസത്തിലെ റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രം അദ്ദേഹത്തെ  ആദരിച്ചത് വെറുതെയല്ല.  അത്രമേൽ പ്രചോദനാത്മകമാണ് ഹരേക്കള ഹജബ്ബ  എന്ന എഴുപതു വയസ്സുകാരനായ മനുഷ്യന്റെ ജീവിതകഥ. 

മംഗലാപുരത്ത് നിന്നും ഇരുപതു കിലോമീറ്ററോളം അകലെയുള്ള ന്യൂപടുപ്പ്  എന്ന കുഗ്രാമത്തിൽ ജനിച്ച ഹജബ്ബയ്ക്ക് സ്‌കൂൾ വിദ്യാഭ്യാസം നേടാൻ അവസരം ലഭിച്ചില്ല. തന്റെ ഗ്രാമത്തിൽ ഒരു വിദ്യാലയം  ഇല്ലാത്തതും നഗരത്തിൽ പോയി വിദ്യാഭ്യാസം നടത്താൻ സാമ്പത്തികമില്ലാത്തതുമായിരുന്നു കാരണം. യവ്വനത്തിലെത്തിയപ്പോൾ  കുടുംബം പുലർത്താൻ  ഗ്രാമവാസികൾ പലരുംചെയ്യുന്നതുപോലെ മംഗലാപുരം നഗരത്തിൽ തൊഴിലന്വേഷിച്ചു ചെന്നു ഹജബ്ബ. മൊത്തക്കച്ചവടക്കാരന്റെ കയ്യിൽ നിന്നും ഓറഞ്ചു വാങ്ങി കുട്ടയിൽ ചുമന്ന്‌  ബസ് സ്റ്റാൻഡിലും തെരുവോരങ്ങളിലും നടന്നു വിറ്റ് വൈകിട്ട് തിരികെ മടങ്ങും. ഗ്രാമത്തിലേക്ക് വാഹന സൗകര്യങ്ങൾ കുറവായിരുന്നതിനാൽ കിലോമീറ്ററുകൾ നടന്ന് ക്ലേശകരമായ അധ്വാനത്തിനൊടുവിൽ വീട്ടിലെത്തുമ്പോൾ  നേരമിരുട്ടും. എങ്കിലും ഓറഞ്ചു വിറ്റ് കിട്ടുന്ന ചെറിയ ലാഭത്തിൽ പട്ടിണിയില്ലാതെ ജീവിതം നയിച്ചുവരവെ  തനിക്കുണ്ടായ  ഒരനുഭവം  ഹജബ്ബയെ പിടിച്ചുലച്ചു. 

തെരുവിൽ ഓറഞ്ചു വിൽക്കുന്നതിനിടെ ഒരു നാൾ വിദേശികളായ ദമ്പതികൾ  അരികിലെത്തി  ഓറഞ്ചിന് വിലയെത്ര എന്ന് തിരക്കി. തുളുവും ബ്യാരി ഭാഷയും മാത്രമറിയാവുന്ന ഹജബ്ബ  ഇംഗ്ലീഷിലുള്ള  ചോദ്യം മനസ്സിലാകാതെ കുഴങ്ങി. അവർ  മറ്റൊരു കച്ചവടക്കാരന്റെ അരികിലേക്ക് നീങ്ങി. വിദ്യാഭ്യാസമില്ലാത്തതിനാലാണ് തനിക്ക് ഇത് സംഭവിച്ചതെന്ന ചിന്ത അദ്ദേഹത്തെ അസ്വസ്‌ഥനാക്കി. അന്ന് വൈകിട്ട് വീട്ടിലെത്തിയ ഹജബയ്ക്ക് ഉറക്കം വന്നില്ല. തനിക്കുണ്ടായ ഈ ഗതി തന്നെ ഗ്രാമത്തിലുള്ള അടുത്ത തലമുറയ്ക്കും ഉണ്ടാകാതിരിക്കാൻ എന്തെങ്കിലും ചെയ്തേ മതിയാവൂ എന്ന് അദ്ദേഹം തീരുമാനമെടുത്തു. എന്നാൽ, സമൂഹത്തിൽ യാതൊരു സ്വാധീനവുമില്ലാത്ത, ദിവസവും കഷ്ടി 150 രൂപ മാത്രം വരുമാനമുള്ള പാവപ്പെട്ട ഒരു ഓറഞ്ചു വിൽപ്പനക്കാരനെ കൊണ്ട് എന്ത് ചെയ്യാനാവും! "അണ്ണാറക്കണ്ണനും തന്നാലായത്" എന്ന് പറയുംപോലെ തന്നാലായത് ചെയ്യാൻതന്നെ അയാൾ നിശ്ചയിച്ചു. പിറ്റേന്നുതന്നെ ഗ്രാമത്തിലുള്ള പള്ളിക്കമ്മിറ്റിയിൽ തനിക്കുണ്ടായ അനുഭവം പങ്കുവച്ചു. ഗ്രാമത്തിൽ ഒരു കൊച്ചു സ്‌കൂൾ തുടങ്ങേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തി. മദ്രസയായി ഉപയോഗിച്ചിരുന്ന   കെട്ടിടത്തിന്റെ ഒരു മുറി ക്ലാസ് മുറിയായി മാറ്റാൻ കമ്മിറ്റിയംഗങ്ങളെ  സമ്മതിപ്പിച്ചെടുത്തു. ഇനി അദ്ധ്യാപകൻ വേണം, കുട്ടികൾ വേണം. നാളുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ  ഗ്രാമത്തിലെ വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള ഒരു മനുഷ്യൻ തന്റെ കുറച്ചു സമയം മാറ്റി വയ്ക്കാമെന്നു സമ്മതിച്ചു. കുട്ടികളെ എത്തിക്കലായിരുന്നു ഹജബ്ബയ്ക്ക് ഏറെ ക്ലേശകരമായിത്തീർന്നത്. ഗ്രാമത്തിൽ സ്‌കൂൾ ഇല്ലാത്തത് അവസരമായിക്കണ്ട് കളിച്ചുല്ലസിച്ചു നടന്ന കുട്ടികളുണ്ടോ ക്‌ളാസിൽ വരാൻ തയ്യാറാകുന്നു. എന്നാൽ, വീട് കയറി നടന്നു പ്രേരണ ചെലുത്തി വിരലിലെണ്ണാവുന്ന കുട്ടികളെ സംഘടിപ്പിച്ച് കൊണ്ടുവന്നിരുത്തി ക്ലാസ്സ് ആരംഭിച്ചു. 

തുടർന്നങ്ങോട്ട് നടന്നതൊക്കെ വിസ്മയങ്ങളായിരുന്നു. നിങ്ങൾക്കൊരു ഉറച്ച ലക്ഷ്യവും പോരാടാനുള്ള ആത്മവിശ്വാസവുമുണ്ടെങ്കിൽ പ്രപഞ്ചം മുഴുവൻ നിങ്ങളെ വിജയിപ്പിക്കാൻ ഗൂഡാലോചന നടത്തും എന്ന പൗലോ കൊയ്‌ലോയുടെ വാക്കുകൾ അന്വർഥമാക്കും വിധം അഭൂതപൂർവ്വമായ രീതിയിൽ ഹജബ്ബയുടെ കൊച്ചു ക്ലാസ്സ് മുറി പിന്നീട് വിസ്മയം തീർത്തു. 1999 ൽ  തുടക്കമിട്ട ഈ സംരംഭം കുട്ടികളുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ കണ്ട  ഗ്രാമവാസികൾ പലരും ഹജബ്ബയ്ക്ക് തങ്ങളാലാവുന്ന പിന്തുണയുമായെത്തി. കുട്ടികളുടെ എണ്ണം ക്ലാസ്സ് മുറിയിൽ കൊള്ളാതെ വന്നപ്പോൾ പുതിയ കെട്ടിടം പണിയുന്നതിനെക്കുറിച്ചായി ചിന്ത. ഓറഞ്ചു വിറ്റു കിട്ടുന്ന തുച്ഛമായ തുകയിൽ നിന്ന് മിച്ചം വച്ച് അധ്യാപകന് നാമ മാത്രമായ പ്രതിഫലം നല്കിപ്പോന്ന ഹജബ്ബ  എങ്ങനെ സ്‌കൂൾ കെട്ടിടം പണിയാനാണ്! എന്നാൽ, സ്‌കൂളുണ്ടാവേണ്ടതിന്റെ ആവശ്യകത പലരെയും പറഞ്ഞു ബോധ്യപ്പെടുത്തി നാളുകളുടെ ശ്രമഫലമായി പരിമിതമായ സൗകര്യങ്ങളുള്ള  കൊച്ചു സ്‌കൂൾ കെട്ടിടം  പണിതീർത്തു. അതിരാവിലെ  വന്ന് സ്‌കൂളും പരിസരവും ഹജബ്ബ  തന്നെ അടിച്ചു വാരി വൃത്തിയാക്കിയിടും. കുട്ടികൾക്ക് കുടിക്കാൻ വെള്ളം കൊണ്ട് വന്നു വയ്ക്കും. ഇത്തരത്തിൽ സ്‌കൂളിലെ തന്റെ ജോലികൾ പൂർത്തിയാക്കിയ ശേഷം ഓറഞ്ചു വിൽക്കാൻ പട്ടണത്തിലേക്കു പോകും. വൈകിട്ട് തിരിച്ചു വന്നു വീണ്ടും സ്‌കൂളിലേക്ക് പോകും. ഇങ്ങനെ ഹജബയുടെ ജീവിതത്തിന്റെ ഭാഗമായി മാറി ആ കൊച്ചു സ്‌കൂൾ. 









ഈ നാളുകളിലൊക്കെ ഹജബ ഒരു കാര്യം ചെയ്യുന്നുണ്ടായിരുന്നു. ഗ്രാമത്തിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് ഓഫിസ് നിരന്തരം കയറിയിറങ്ങി തന്റെ ഗ്രാമത്തിലെ വിദ്യാഭ്യാസ സംബന്ധമായ പിന്നോക്കാവസ്‌ഥ അധികാരികളെ ബോധ്യപ്പെടുത്തി ഒരു സ്‌കൂൾ അനുവദിച്ചു തരാൻ അപേക്ഷകൾ സമർപ്പിച്ചു കൊണ്ടിരുന്നു.എന്നാൽ, ഉദ്യോഗസ്‌ഥരാരും അദ്ദേഹത്തെ ഗൗരവത്തിലെടുത്തില്ലെന്നു മാത്രമല്ല പലപ്പോഴും വല്ലാതെ  അവഹേളിച്ചു വിടുകയും ചെയ്തു.  വെറുമൊരു വഴിയോര ഓറഞ്ചു വില്പനക്കാരന്റെ വാക്കുകൾക്ക് ആര് വിലകല്പിക്കാനാണ്! എന്നാൽ ഹജബ്ബ തോറ്റു പിന്മാറാൻ തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ നിതാന്ത  പരിശ്രമങ്ങൾ  ഒടുവിൽ ഫലം കണ്ടു. 2008  ൽ ദക്ഷിണ കന്നഡ ജില്ലയിൽ 21 പുതിയ സ്‌കൂളുകൾ അനുവദിച്ചവയിൽ ഒന്ന് ന്യൂപടുപ്പ് ഗ്രാമത്തിനു ലഭിച്ചു. സ്‌കൂൾ പണിയാൻ ഗവണ്മെന്റ് സ്‌ഥലം വിട്ടു നൽകി. അങ്ങനെ 125 കുട്ടികളും നാല് അധ്യാപകരുമായി  ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് ഹയർ പ്രൈമറി സ്‌കൂൾ  സ്‌ഥാപിതമായി. സ്‌കൂളിന്റെ ഉദ്ഘാടനം ഗ്രാമത്തിന് ഉത്സവം പോലെയായിരുന്നു. എല്ലാവരും ഹജബ്ബയുടെ സ്‌ഥിരോത്സാഹത്തെ മുക്തകണ്ഠം പ്രശംസിച്ചു. 

2012 ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ട ഈ സ്‌കൂൾ പതിയെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി. BBC ഹജബ്ബയെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഒരു കന്നഡ ദിനപത്രം അദ്ദേഹത്തെ പേഴ്സൺ  ഓഫ് ദി ഇയർ ആയി പ്രഖ്യാപിച്ചു. CNN- IBN ചാനൽ റിയൽ ഹീറോ അവാർഡ് നൽകി ആദരിച്ചു.  അവർ സമ്മാനമായി നൽകിയ 5 ലക്ഷം രൂപ സ്വന്തം ആവശ്യങ്ങൾക്കുപയോഗിക്കാതെ സ്‌കൂളിന് കുറച്ചുകൂടി സ്‌ഥലം വാങ്ങുകയാണ് അദ്ദേഹം ചെയ്തത്. മംഗലാപുരം, ധാവനഗരേ, കുവെംപ് തുടങ്ങിയ  യൂണിവേഴ്‌സിറ്റികൾ   ഹജബ്ബയുടെ ജീവിത കഥ ഡിഗ്രി വിദ്യാർഥികളുടെ പാഠ  പുസ്തകത്തിൽ ഉൾപ്പെടുത്തി. കേരളത്തിലെ കന്നഡ മീഡിയം സ്‌കൂളുകളിൽ എട്ടാം ക്ലാസിലും പത്താം ക്ലാസിലും ഹജബയെക്കുറിച്ച് പഠിക്കാനുണ്ട്. "ഹരേക്കള ഹജബ ജീവന ചരിത്രേ" എന്ന പേരിൽ അദ്ദേഹത്തിന്റെ ജീവിത കഥ പുസ്തകമായും പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് 2020 ലെ റിപ്പബ്ലിക് ദിനത്തിൽ പദ്മശ്രീ അവാർഡ് നൽകി രാഷ്ട്രം അദ്ദേഹം ഒരു നാടിനു നൽകിയ മഹത്തായ സംഭാവനയെയും ലോകത്തിനു നൽകിയ പ്രചോദനത്തെയും  ആദരിച്ചത്. 

തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടെങ്കിലും പരിശ്രമങ്ങൾ അവിടം കൊണ്ട് നിർത്താൻ ഹജബ തയ്യാറായിട്ടില്ല.  ദിവസവും അതിരാവിലെയെണീറ്റ് സ്‌കൂളിലെത്തി മുൻപ് ചെയ്തു പോന്ന പതിവ്  ഇന്നും തുടർന്നു പോരുന്നു. വാതിലുകളും ജനലുകളുമൊക്കെ തുറന്നിട്ട് ക്ലാസ്സ് മുറികളും വരാന്തയും സ്വന്തം കൈ കൊണ്ട് അടിച്ചു വാരി വൃത്തിയാക്കി കുട്ടികൾക്ക് കുടിക്കാൻ വെള്ളവും തിളപ്പിച്ച് വച്ച ശേഷമാണ് ഇപ്പോഴും  അദ്ദേഹം ഓറഞ്ചു വില്പനയ്ക്ക് പോകുന്നത്. വൈകിട്ട് തിരിച്ചെത്തിയാലുടൻ സ്‌കൂളിൽ വന്ന് അധ്യാപകരുടെയും കുട്ടികളുടെയും ക്ഷേമം അന്വേഷിക്കുകയും പരാതികൾ സശ്രദ്ധം കേൾക്കുകയും ചെയ്യും. കുട്ടികളെ പ്രചോദിപ്പിക്കാനായി ഓരോ ക്ലാസ്സ് മുറികൾക്കും ഹജബ്ബ  ഗാന്ധിജി,  അംബേദ്ക്കർ, നെഹ്‌റു, കല്പനാ ചൗള എന്നിങ്ങനെ പ്രശസ്തരുടെ  പേരുകളിട്ടു.  "അക്ഷര വിശുദ്ധൻ" എന്നാണ് അദ്ദേഹത്തെ വാത്സല്യപൂർവ്വം നാട്ടുകാരും കുട്ടികളും വിളിക്കുന്നത്. സ്‌കൂളിനെ തന്റെ വീടിനേക്കാൾ പ്രിയപ്പെട്ടതായി കരുതുന്ന ഹജബ്ബ  ഇനിയും സ്വന്തമായി ഒരു വീട് നിർമ്മിച്ചിട്ടില്ല എന്നത് എത്ര മാത്രം നിസ്വാർഥമായാണ് അദ്ദേഹം സേവനം ചെയ്യുന്നത് എന്നതിന്റെ നേർ സാക്ഷ്യമാണ്. സ്‌കൂളിനെ ഒരു പ്രീ യൂണിവേഴ്‌സിറ്റി കോളേജ് ആക്കി ഉയർത്താനുള്ള പരിശ്രമത്തിലാണ് ഹജബ്ബ  ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. പത്മശ്രീ ലഭിച്ചെങ്കിലും വളരെ വിനയാന്വിതനായി, വന്ന വഴികൾ മറക്കാതെ ലളിത ജീവിതം നയിച്ചു പോരുന്ന ഈ മനുഷ്യൻ ഗ്രാമ വാസികൾക്കൊക്കെ വിസ്മയമാണ്. 

"എന്നെക്കൊണ്ട് എന്ത് ചെയ്യാനാവും"? എന്ന ചോദ്യത്തിന് മുൻപിൽ "ഒന്നും ചെയ്യാനാവില്ല" എന്ന്  എന്തെങ്കിലും ഒഴികഴിവുകൾ കണ്ടെത്തി ഉത്തരം നൽകി അവനവന്റെതന്നെ ജീവിതത്തിലേക്ക് ചുരുണ്ടു കൂടാനാണ് പലർക്കും ഇഷ്ടം. "ഇരുട്ടിനെ പഴിക്കുന്നതിലും നല്ലത് ഒരു ചെറു തിരിയെങ്കിലും കൊളുത്തുന്നതാണ്" എന്ന് വിസ്മരിക്കരുത്. ലോകത്ത് മഹത്തായ സംരംഭങ്ങൾക്ക് തുടക്കമിട്ടവരൊന്നും എല്ലാം തികഞ്ഞവരോ സാധ്യതകളെല്ലാം ഉണ്ടായിരുന്നവരോ ആയിരുന്നില്ല. ധൈര്യപൂർവ്വം ഇറങ്ങിത്തിരിക്കുന്നവരെത്തേടി അവസരങ്ങളും സാധ്യതകളും ഇങ്ങോട്ടു വരികയാണുണ്ടാകുക. ഇരുട്ടത്ത് ആയിരം പടികളുള്ള ഒരു ഗോവണി കയറണമെങ്കിൽ എല്ലാ പടികളിലും വെളിച്ചം വേണമെന്നില്ലല്ലോ. ആദ്യ ചുവടിൽ മാത്രം ആത്മവിശ്വാസത്തിന്റെ വെളിച്ചമുണ്ടായാൽ മതി ബാക്കി പടികളിലേക്കു വേണ്ട വെളിച്ചം താനേ മനസ്സിൽ വന്നു നിറഞ്ഞുകൊള്ളും. കേവലം  ഒരു ചിന്തയിൽ നിന്നുണ്ടായ  തീപ്പൊരി ഊതിത്തെളിച്ച് അക്ഷരജ്ഞാനത്തിന്റെ അഗ്നി തന്റെ  ഗ്രാമത്തിനും പ്രചോദനത്തിന്റെ വെളിച്ചം രാഷ്ട്രത്തിനും പകർന്ന ഹരേക്കള ഹജബ്ബ  എന്ന വ്യക്തി മനുഷ്യന്റെ ഇച്ഛാശക്തിയിൽ വിശ്വസിക്കുന്നവർക്കൊക്കെ വഴികാട്ടിയാണ്. 

ഫാ. ജോസഫ് കുമ്പുക്കൽ 

(സാബു തോമസ് )

S. H. കോളേജ് തേവര 

achansabu@gmail.com


Thursday, 18 March 2021

Adieu Rev. Fr. Domitian Manickathan CMI


Rev. Fr. Domitian Manickathan CMI (91) (SH Province, Kochi) was called to eternal reward on, 12 February 2021.
He was the senior most among the faculty members and one of the senior most among the  alumni of SH college, Thevara. 
Birth : 14-12-1929
Parish : Thannipuzha
Diocese : Ernakulam
First Profession : 15-10-1952
Ordination : 17-05-1963
Death : 12-02-2021

ഓർമ്മകൾ 

 കൃത്യത, വ്യക്തത സ്പഷ്ടത സമം ചേർത്തുള്ള മിതഭാഷിയാമെൻ സതീർദ്ധ്യ ഗുരു ഒരു രാവിരുണ്ടു വെളുത്തനാൾ മാഞ്ഞുപോയ് കറുത്തകണ്ണടയും കുലുങ്ങി ചുണ്ടിൻകോണിലെ ചിരിയും തൊണ്ടയിൽ വിരിയും ചെറു വിസിലിൻ മുഴക്കവും മനോമുകുരത്തിൽ മായതുണ്ടിപ്പോഴും ഗുരുവേ നമഃ

ഡൊമീഷ്യനച്ചൻ ആശയപരമായും വൈകാരികമായും ഒരു ശരാശരിവൈദികൻ്റെ ചട്ടക്കൂടുകളെ ഭേദിക്കുന്ന സ്വാതന്ത്ര്യം വച്ചു പുലർത്തിയിരുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ചില ദീർഘയാത്ര ചെയ്തപ്പോഴും ഒരിക്കൽ എൻ്റെ അതിഥിയായി വീട്ടിൽ വന്നു ഭക്ഷണം കഴിച്ചപ്പോഴും (കറുകുറ്റി മൊണാസ്ടിയിലായിരിക്കുമ്പോൾ) കൗതുകപൂർവം ഞാൻ ഇത് ശ്രദ്ധിച്ചിട്ടുണ്ട്. വെജിറ്റേറിയൻ ഭക്ഷണത്തോടുള്ള പ്രത്യേകതാൽപര്യംമൂലം അതിന്നായി വീണ്ടും വരാമെന്ന് പറയാറുണ്ടായിരുന്നു. യാത്രകളിൽ (പരേതനായ സംസ്കൃതം ബാലകൃഷ്ണൻനായർസാറിനെ കാണാൻ) രണ്ടു മൂന്നുപ്രാവശ്യം കൊമറ്റംസാറും കൂടിയിരുന്നു. കൊമ്മറ്റം സാറിൻ്റെ വാക്ശരങ്ങളെ അതേ ശൈലിയിൽത്തന്നെ പൂളുവച്ചു തിരിച്ചടിക്കാനും അച്ചൻ സമർത്ഥൻ. കഴിഞ്ഞവർഷം ജോയ് പി.സാറിൻ്റെ നേതൃത്വത്തിൽ കോട്ടയത്ത് ഉലകംതറ സാറിനെ ആദരിക്കാനായി പോകുമ്പോൾ ചായ കുടിക്കുന്നതിന്നിടെ കടക്കാരനുമായുള്ള ദീർഘമായസൗഹൃദഭാഷണങ്ങളെത്തുടർന്ന്, അയാളിൽനിന്നും സിഗരറ്റ് ചോദിച്ചു വാങ്ങി ആസ്വദിച്ച് പുകയെടുക്കുന്ന അച്ചൻ്റെ ആ ചിത്രം അതീവരസം പകർന്നതും ഓർത്തു പോകുന്നു. സ്മാർട്ട് ഫോൺ ശരിയായി കൈകാര്യം ചെയ്യാൻ അച്ചനും കൊമ്മറ്റംസാറിനുമുള്ള ബുദ്ധിമുട്ട്, ഫ്രെഷിലെ നമ്മുടെ ചർച്ചകൾക്ക് കുറേക്കൂടി എരിവും പുളിയും മധുരവും പകരാനുള്ള അവസരങ്ങളില്ലാതാക്കി എന്നതാണ് യാഥാർത്ഥ്യം. വല്ലപ്പോഴും വിളിച്ച് കുശലമന്വേഷിക്കുന്ന ആ സ്നേഹോഷ്മളത, മരിക്കുന്നതിന് രണ്ടു ദിവസംമുമ്പും അനുഭവിക്കാൻ കഴിഞ്ഞു. എൻ്റെ ഭാഷണം അച്ചൻ്റെ കേൾവിക്കുറവുമൂലം വേണ്ട ഫലം കണ്ടില്ല എന്ന ദുഃഖം ബാക്കി. തൊണ്ണൂറ്റൊന്നാം വയസ്സിലും യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളുമില്ലാതിരുന്നത് അപൂർവങ്ങളിൽ അപൂർവം എന്നേ പറയേണ്ടൂ. ആ മരണനിമിഷങ്ങൾപോലും (ഉറക്കത്തിൽ) അറിയാതിരുന്നതിന് എന്തൊരു മനോഹാരിത! ഒപ്പം, അനായാസേന എന്ന അനുഗ്രഹവും!! അച്ചനെക്കുറിച്ചുള്ള ധന്യസ്മരണകളിൽ ഒരിക്കൽക്കൂടി ആദരാഞ്ജലിയർപ്പിക്കുന്നു

Reading: An Unparalleled Adventure by Nandanalakshmi M(First Year English 2020-23 batch)

 Reading is an exceptional art that stimulates a creative as well as erudite outlook on various matters around the world. It enriches the extend of our knowledge, and facilitate us to make use of that knowledge in practise. More beyond a hobby, reading is a matter of intellectual involvement as it improves your memory and deepens your level of concentration. A preciseful reading experience comes when you're in a state of tranquility such that every event described in a text is portrayed inside the reader. In such a state of mind, one can seek the aesthetic pleasure of reading which paves a way to reduce our stress and get rid of frustrations. 


When you read once, you create a world of imagination and it gives certain interpretations far transcending than the picture created by the author. That's why it is said that the death of an author is equal to the birth of a reader. In addition, people who expose a passion towards writing can ameliorate their vocabulary through profound reading. Just think of the contrast between using a word "winter cearing" instead of saying "sorrow of the winter". Both have the same dimension, but placing a better word conveying the same idea would make our work much unique and admirable. 

"Each bit of paper you read, is an ocean of knowldege, and you won't ever find anything that you read to be futile." Through impenetrable reading, we're discovering a world that tenates wide range of perspectives. It opens up communication and an expression towards the world. And its unvariably true that no other means can substitute the impact of being a good reader. Our former President, Sir APJ Abdul Kalam never kept those bank accounts, air conditioners or pensions he earned after service as the most treasured acquisition, instead he considered the 2500 books that he owned in his personal library to be the greatest achievement of his journey . This itself is a best instance where knowledge scripts the integrity of a man's destiny. 

"A reader lives a thousand lives before he dies while a man who never reads lives only once." Its evident that if you sow the flavours of pure reading, then you can reap the fire of wisdom. Anyone who loves to read preserves what he achieved for the posterity and his attainment is shared as an enlightment. 

So, if you wish to renew your mind, then read from the heart.

Wednesday, 21 October 2020

A Life in the Sunshine: Nandanalakshmi M, First Year English


 The great bursts of leaves, its nascent luster 

Along with the embellished blue azure;

It emanates those evocations again and again 
world I always aspired as a permanent fixture.

Those days were never cognate to my dispatched bustles, 
Just something with a life, full of gaieties.
A blistering and blissful summer,
which induces infinite remembrances beyond any bounds.

My grandparents waited impatiently for my arrival
with the whole house and garden being ready and stabilised; 
And when I reached, I saw a flare in those eyes,
Out of an intense serenity when the most awaited guest comes.

We mention summer to be a riot time, or 
An extraordinary daylight savings time
But for me, it was all secured to heal the wounds 
By the occult power of nature for mending minds

I enjoyed those delightfully rich desserts grandma made 
And taught my grandpa those sensational Snapchats!
I had days to restore my childhood with cousins, 
With cat’s cradle, peekaboo and hopscotches.

We explored the tailor-made rituals of the place 
Which are far apart from the life in burghals!
And I was entirely a new girl in ethnic wear, 
diversely transformed from my itinerary past.

And then, those two months came to an end with a farewell, 
to the most splendid summer life I witnessed;
Everything went back, leaving an unadorned ‘goodbye’ 
And a few transitions from moments to memories.

I’m awaited to feel the warmth of the next summer,
But I know;
“Summer will end soon enough and childhood as well.”


-
Nandanalakshmi M

Memories: Sidharth G Kumar , First Year English


 The glue that sticks our life together

The seed that gives birth to our imagination,

The rain that falls on the burning desert, our mind

Memories may it be good or bad help us to live our life to the fullest
to achieve our goals and to conquer our wildest dreams

Memories come in different hues some that hurt and some that heal.
Those that raise you from the blues
And those that let you sleep at night.

Memories, Memories, Memories
The remedy to all your maladies.
Keep them safe and keep them close
To cherish when you are at a loss.


- Sidharth G Kumar

MIRROR - By Fathima Heena Hasmi

 The only time that she remembered herself was when she saw her reflection in the ‘mirror’. She remembered her happy childhood days when she used to play with her barbie doll and shared her thoughts with it. But during each stage of her growth the society started to judge her. They found mistakes in everything that she did. There were the society’s influence behind each and everything that she did. She did her best to be an ideal teen, but no one noticed her efforts except her parents. And then she decided “let the world say whatever they want”!


And then she realised that, the first thing to do to stay happy is that to stop thinking what others say about her. The realisations that she made were: it’s okay to be imperfect, it’s okay to be independent, it’s okay to choose a different subject to study, it’s okay to choose her career by herself, it’s okay to travel alone, it’s okay to hangout with her loved ones, it’s okay to dress-up the way she wants, it’s okay to be skinny/chubby, it’s okay to be tall/short, it’s okay to have a wavy/straight hair, it’s okay to be fair/dark, it’s okay to have an unclear skin, It’s normal to be an introvert/extrovert, it’s normal to raise her voice, it’s normal to live a private life, it’s her right to choose how her life should be… And then they gave her a title: FEMINIST!  


വിടരാതെ പോയ പൂമൊട്ടുകൾ: ഡോ. ജിനു ജോർജ്, കെമിസ്ട്രി

 



അടുത്തിടെ ക്രിസി ടീജെനും ഗായകൻ ജോൺ ലെജൻഡും അവരുടെ പിഞ്ചു കുഞ്ഞിനെ നഷ്ടപ്പെട്ടതിൻ്റെ ഹൃദയവേദന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ആശുപത്രിക്കിടക്കയിൽ,  തകർന്നതും കരഞ്ഞതും ആയ ക്രിസിയുടെ ചിത്രം, ഒരർത്ഥത്തിൽ, കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട അമ്മമാരുടെ കണ്ണുനീരിൻ്റെയും സങ്കടത്തിൻ്റെയും പ്രതീകം തന്നെ ആണ്.
 
ഈ അമ്മമാർ  കണക്കാക്കാനാവാത്ത വേദനയിലൂടെയും   ദുരിതങ്ങളിലൂടെയും കടന്നുപോകുന്നു, മാസങ്ങളോളം ചിലപ്പോൾ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന വേദന, ശാരീരികവും മാനസികവുമായ സംഘർഷങ്ങളും !! നഷ്ടങ്ങളുടെ കുത്തൽ ആത്മാവിന്റെ, സ്വത്വത്തിന്റെ  ഭാഗമായി അവിടെ അവശേഷിക്കുന്നു..മരവിപ്പിക്കുന്ന,  വേട്ടയാടുന്ന ആ ഓർമ്മകൾ....
ഒന്ന് വിടർന്നു ചിരിക്കുമ്പോൾ പോലും കാണാം ആ കൺകോണിൽ വിഷാദത്തിന്റെ  കണ്ണുനീർ കണങ്ങൾ!
 

ഗർഭം അലസൽ   അപ്രതീക്ഷിതവും അനിയന്ത്രിതവുമായ ഒരു സംഭവം ആണെന്നിരിക്കെ   ഈ നഷ്ടപ്പെടലുകൾ  കൂടുതൽ സഹാനുഭൂതി നിറഞ്ഞ സമീപനം പ്രതീക്ഷിക്കുന്നു. കുറ്റപ്പെടുത്തലുകൾക്കും കുറ്റബോധങ്ങൾക്കും അവിടെ സ്ഥാനമില്ല.

 പെൺമക്കൾ  ആത്മഹത്യ ചെയ്ത രണ്ടു കുടുംബങ്ങളിലെ അമ്മമാരെ  ഞാൻ കണ്ടു ....ഇനി ഒരിക്കലും മറുപടി ലഭിക്കാനിടയില്ലാത്ത ചില ചോദ്യങ്ങൾ മുഖത്തെഴുതി വച്ചിരിക്കുന്നു, വർഷങ്ങൾക്കിപ്പുറവും !
"എന്തേ, നീ ഇങ്ങനെ  ചെയ്തു  എന്റെ  കുഞ്ഞേ?" "ഒരു വാക്കെന്നോട് പറയാമായിരുന്നില്ലേ?" എന്ന ചോദ്യം വിഷാദം നിഴലിട്ട കണ്ണുകളിൽ!
പരാജയത്തിന്റെ, നിരാശയുടെ കനത്തിൽ കുനിഞ്ഞുപോയ  മുഖങ്ങൾ...
എനിക്ക് ആർത്തു പറയാൻ തോന്നി ...ഈ ലോകത്തോടും അവരോടും; ഇല്ല! നിങ്ങൾ തോറ്റിട്ടില്ല...ഈ സങ്കടകടൽ  നീന്തി പുറത്തു വരൂ..ഇനിയും വരാനിരിക്കുന്ന ജീവിത വസന്തങ്ങളിലേക്ക്..

കഴിഞ്ഞ ദിവസം യു ട്യൂബിൽ കണ്ടു, പത്താം നിലയിൽ നിന്നും വീണു മരിച്ച മകളുടെ മരണത്തിന്റെ   മണം മാറും മുമ്പേ, മകൾ മരിച്ചത് ഞങ്ങൾ പത്താം നിലയിൽ നിന്ന് തള്ളിയിട്ടു  കൊന്നതല്ല എന്ന് വിശദീകരിക്കാൻ പാട് പെടുന്ന അമ്മ, അനേകം വളഞ്ഞ പുരിക കൊടികൾക്ക്  അവശ്യം വേണ്ടി വന്ന ലൈവ് ! കുക്കിംഗ് ചാനലിലൂടെയും മറ്റും തന്റെ  സ്വാസ്ഥ്യം വീണ്ടുക്കാൻ പാടുപെടുന്ന ഇനിയും തളരാത്ത ഒരു അമ്മ!  

നിൽക്കൂ ...എന്റെ  ഒരു പ്രിയപ്പെട്ട കസിൻ ദുഖത്തിന്റെ  നിലയില്ലാ കയം  നീന്തി കടന്നിട്ടില്ല, ഇനിയും....ഇരുപത്തിനാലാം  വയസ്സിൽ  പ്രതീക്ഷകളുടെ പൊൻവെളിച്ചം അണച്ചു പൊന്നുമോൻ  വെള്ളത്തിലൂടെ അങ്ങ് പോയി, കൺവെട്ടത്ത് അല്ലാത്ത ദൂരത്തിൽ...പരമ സാധുവായ ചേച്ചിയും പറയാതെ  പറയുന്നുണ്ട്, ഓരോ ദിനവും തികട്ടി വരുന്ന  വേദന! ഒരു ദിനം പോലും ഉദിക്കുന്നില്ല ആ അമ്മയ്ക്ക്  നൊമ്പരപ്പെടുത്തുന്ന ഓർമകളുടെ വേലിയേറ്റമില്ലാതെ!

എന്റെ  ആശുപത്രി കിടക്കയിൽ, ഒരു വാക്കും സാന്ത്വനം പറയാനാവാതെ  നിന്ന, എന്റെ  ഗയ്‌നെക്കിനെ  ഒരിക്കലും മറക്കില്ല.. മൂത്ത മകളെ അത്ഭുതമായി എന്റെ  കരത്തിൽ തന്ന ആ കരങ്ങളിൽ ഞാൻ ഒരു ചുംബനം നൽകി.. ഞങ്ങളുടെ പൊന്നോമന കുഞ്ഞിനെ ജീവനോടെ എത്തിക്കാനായില്ലെങ്കിലും, ആ കരങ്ങൾ അതിനായി  വല്ലാതെ  പാടുപെടുന്നത് ഞാൻ അനസ്തേഷ്യയുടെ ആലസ്യത്തിലും കണ്ടു...  ഇനിയും അനേക കുഞ്ഞുങ്ങളെ ഈ ഭൂമിയിലേക്ക്  ആനയിക്കാനുള്ള ആ കൈകൾ നൈരാശ്യത്തിലും ആശങ്കയിലും ഒട്ടും പതറരുതെന്നു  എനിയ്ക്കു തോന്നി...എന്റെ ആ  ഒരു നിമിഷത്തെ  ചിന്തയിൽ  ഞാൻ ക്ഷമിച്ചത് എന്നോട് തന്നെ ആയിരിക്കാം.. തിരികെ വരാൻ, ജീവിതത്തിലേക്ക്, അധ്യാപനത്തിലേക്ക് , എന്റെ  കുടുംബം കാത്തിരുന്ന ആ നോർമൽസിയിലേക്ക് , നടന്നടുക്കാൻ എന്നെ  ഏറെ സഹായിച്ച തീരുമാനവും അതായിരിക്കാം ...

ചില വേദനകൾ അങ്ങനെയാണ്, അവയിൽ  നിന്ന് കരകേറാൻ  കരുണാപൂർവ്വം നീട്ടിയ കരങ്ങൾ വേണ്ടതുണ്ട്  ....ചിലതിനു തോളുകൾ വേണം, തല ചായ്ക്കാൻ.. ഇത് നിന്റെ  കുറ്റമല്ല എന്ന് പറയുന്ന സ്നേഹത്തിന്റെ  കണ്ണുകൾ വേണം.. ചിലപ്പോൾ ക്ഷമിച്ചുകൊടുക്കലുകൾ..  ഫോൺ വിളികൾ, സ്നേഹാന്വേഷണങ്ങൾ !  വരൂ.. നിന്നെ ഞങ്ങൾ ഓഫീസിൽ കാത്തിരിക്കുന്നുണ്ടെന്നുള്ള  ഓർമ്മപ്പെടുത്തലുകൾ...

ഇങ്ങനെ നീട്ടുന്ന വിരൽത്തുമ്പുകളിൽ ഉള്ളത് സ്നേഹം മാത്രമല്ല, ഈ ലോകവും സർവ ചരാചരവും മെനഞ്ഞവന്റെ  അദ്വിതീയ വിരലടയാളങ്ങൾ  കൂടിയാണ് എന്നതിൽ  സംശയം വേണ്ട! നീട്ടിക്കൊടുക്കാം നമുക്കിനി കരങ്ങൾ...ഒരു നുള്ളു സാന്ത്വനം കാത്ത് ആരൊക്കെയോ ഇപ്പോഴും കാത്തിരിപ്പുണ്ട്. 

Thursday, 8 October 2020

അതിഥി ദേവോ ഭവ! - ഡോ. ജിനു ജോർജ്, കെമിസ്ട്രി



ആ മാറ്റം സുഗമവും ശാന്തവുമായിരുന്നു..എറണാകുളത്തു നിന്നും മലബാറിൻറെ ഹൃദയ സ്പന്ദമായ കോഴിക്കോടിലേക്ക്! പഠനത്തിന്റെ വ്യാകുലതകൾ ഇറക്കിവച്ചു പുതുമോടിയിൽ എന്ത് മാറ്റവും നേരിടാനുള്ള ഉത്സാഹത്തോടെയുള്ള ഒരു പോക്ക്..
അങ്ങനെ ബീച്ചിന്റെ മണൽ തിട്ടകളും തണുത്ത കാറ്റും  .. കോഴിക്കോടൻ സ്ലാങ്ങും പാരഗൺ  രുചികളും  ..
ശരിയാണ്, ഇരുപതുകളിൽ നിങ്ങൾ സംസ്കാരങ്ങൾ സ്വാംശീകരിക്കാൻ വല്ലാതെ വെഗ്രതപ്പെടുന്നു, അങ്ങനെ താമസിയാതെ ഞാൻ ആ മലബാ റിയൻ ശൈലിയുടെ ശക്തമായ ആരാധികയായി .....
ആ സംസ്കാരത്തിൻറെയും ആളുകളുടെ പെരുമാറ്റത്തിൻറെയും നന്മകളും അന്തസത്തയും എനിക്കേറെ ഇഷ്ടപ്പെട്ടു .... നീണ്ട
10 വർഷങ്ങൾ !!
 മിട്ടായ് തെരുവിലെ തെരുവ് കച്ചവടക്കാർ, മാനാഞ്ചിറയിലെ സൊറപറക്കാർ ..നടക്കാവിലെ വലിയ ഇംഗ്ലീഷ് പള്ളിക്കുള്ളിലെ തണുപ്പ്.
ഞങ്ങളുടെ സായാഹ്നങ്ങൾ ഒരിക്കലും വിരസം ആയിരുന്നില്ല .... ഏതു  ദിവസവും  'ചങ്ങായി , വീട്ടിലേക്കു  പോരെ' എന്നുള്ള   തുറന്ന ക്ഷണങ്ങൾ!  .. നല്ല പൊറോട്ടയും  ചിക്കൻ കറിയും ചൂടോടെ , ഒട്ടും നീരസമില്ലാതെ  വിളമ്പി  തന്ന ഉമ്മമാർ ....
ആതിഥ്യ മര്യാദയുടെ   മിഴിവാർന്ന  പാഠങ്ങൾ !!
തുറന്ന വാതിലുകളും തുറന്ന ഹൃദയങ്ങളും...
കഴിച്ചിട്ടേ പോകാവൂന്ന് പിണങ്ങുന്ന തട്ടമിട്ട മുഖങ്ങൾ.. പടി കടന്നു ആളെത്തുമ്പോൾ പത്തിരിക്കു കുഴക്കും അടുക്കളയുടെ അകത്തളങ്ങൾ..
നാരങ്ങാ വെള്ളത്തിനു പോലും  ഇന്നും ഓർത്തിരിക്കുന്ന മാധുര്യം..പൊതുവെ മോശം കുക്കായ ഞാൻ
ദമ്മിട്ട ബിരിയാണിയും പഠിച്ചാണ് എറണാകുളത്തേക്കു തിരികെ ട്രെയിൻ പിടിച്ചെത്തിയത് .... നീണ്ട വർഷങ്ങളിൽ എപ്പോളോ ഞങ്ങളും ആ കോഴിക്കോടൻ രീതികളിൽ വശം വദരായി...കൊച്ചിയുടെ നാഗരിക മുഖങ്ങൾ അപ്പോളേക്കും വീണ്ടും മാറിയിരുന്നു.. വൈകുന്നേരങ്ങൾ സുഹൃത്തുക്കളെ തേടിയിറങ്ങിയ ഞങ്ങൾ, വൈകി ജോലിയിൽ നിന്നിറങ്ങി  വീട്ടിലെത്തിയവർക്ക്‌ നീരസമായി.. അപ്പോയ്ന്റ്മെന്റ് എടുക്കാതെ വന്ന അതിഥികളെ കണ്ടു ഗൃഹനാഥ അസ്വസ്ഥയായി.. മോന് നാളെ പരീക്ഷയാണെന്നു സുഹൃത്തും ഇപ്പൊ ഡൈറ്റിങ്ങിൽ (diet ) ആയോണ്ട് ബേക്കറി ഒന്നും എടുക്കാൻ ഇല്ലന്ന് പറഞ്ഞു നിസ്സംഗതയോടെ നിന്ന എന്റെ കൂട്ടുകാരിയും!
വിളിക്കാതെ വന്ന കുടുംബ സുഹൃത്തുക്കൾ കുടുംബ കലഹം ഉണ്ടാക്കിയ  ജാള്യതയിൽ, ഞങ്ങൾ മടങ്ങുമ്പോൾ ഒന്ന് കുറിച്ചിട്ടു ..കോഴിക്കോടല്ല കൊച്ചി മക്കളെ!

ഇന്ന് 2020  ൽ ഒരുപക്ഷെ കോഴിക്കോടിന്റെയും മുഖം ഒരുപാട് മാറിയിട്ടുണ്ടാകാം... പക്ഷെ കഴിഞ്ഞ ലോക്കഡോൺ ദിനങ്ങളിൽ  നമ്മുടെ അതിഥി തൊഴിലാളികളുടെ  പലായനം, നമ്മുടെ മനസ്സിനെ അല്പമെങ്കിലും പിടിച്ചുലച്ചില്ലെങ്കിൽ ഈ പറയുന്ന നാഗരികത നമ്മെ എത്തിച്ചതൊരു പ്ലാസ്റ്റിക് യുഗത്തിലാണെന്നതിൽ തർക്കമില്ല..

വെസ്റ്റ്മിൻസ്റ്റർ ബ്രിഡ്ജിൽ നടക്കുന്ന നിയന്ത്രണാതീതമായ  ചൂതാട്ട അഴിമതിയെ ('ത്രീ കപ്പ് ട്രിക്ക്') ബിബിസി ലണ്ടൻ നടത്തിയ രഹസ്യ ചിത്രീകരണം ഈയിടെ വെളിപ്പെടുത്തി.

 ഒരു സമയം 14 ഓളം സംഘങ്ങൾ പാലം കൈവശപ്പെടുത്തിയെന്നും ആയിരക്കണക്കിന് പൗണ്ടുകളിൽ വിനോദസഞ്ചാരികളിൽ  നിന്ന് കബളിപ്പിക്കാൻ ശ്രമിക്കുന്നതായും അതിൽ കാണിക്കുന്നുണ്ട് .
ലണ്ടനിൽ  തല ഉയർത്തി നിൽക്കുന്ന തെംസ് നദി പാലത്തിൽ വച്ച് സൂക്ഷിച്ചു വച്ച 100  പൗണ്ട് നഷ്ട പെട്ടപ്പോൾ ദീനാനുകമ്പയോടെ അടുത്ത് വന്ന നോർത്ത് ഇന്ത്യൻ അപരിചിതൻ പറഞ്ഞു.. 'സാരമില്ല ഇത്ര അല്ലെ പോയുള്ളു.. മറ്റു രാജ്യക്കാർ- അതാണവരുടെ ലക്‌ഷ്യം..'
അനേക  വിനോദസഞ്ചാരികൾ,  ഞങ്ങളെ പോലെ ഒരു കൗതുകത്തിൽ പെട്ടോ അല്ലെങ്കിൽ   പണം ഇരട്ടിയാക്കാമെന്ന തെറ്റായ പ്രതീക്ഷയോടെയോ  ഒരു സമയം 50 ഡോളർ വരെ വച്ചുള്ള ഒരു ചെറിയ ബെറ്റ്, പാവങ്ങൾ , തീർച്ചയായും, അവർക്ക് ഒരിക്കലും വിജയിക്കാൻ കഴിയില്ല.അഥിതി ദേവോ ഭവ! .


വമ്പൻ രാജ്യങ്ങളും കുഞ്ഞൻ മാരും എല്ലാം ഇന്ന് ഒരുപോലെ! നമ്മുടെ കാര്യം.. നമ്മുടെ ബൗണ്ടറി.. നമ്മുടെ പണം.. നമ്മുടെ വേലിക്കെട്ടുകൾ..പടികൾ കടന്നെത്തുന്നവർ നമുക്ക് ഉണ്ടാക്കുന്ന അസ്വസ്ഥത... പിന്നെ ഇപ്പൊ കോവിഡ് കാലവുമായി.. വീട്ടിലേക്കാരും വരികയുമില്ല..സ്വസ്ഥം!  നാമായി നമ്മുടെ പാടായി..

അപ്പൊ, ജോലിക്കായും മറ്റും വരുന്നവർക്ക് നാം സമ്മാനിക്കുന്ന അതേ സ്വീകാര്യത  നാനാ ദേശങ്ങളിൽ കുടിയേറിയ നമ്മുടെ വേണ്ടപ്പെട്ടവർക്ക് കിട്ടിയാലോ.. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നത് പഴയ ചൊല്ലല്ലേ..ഒരു പക്ഷെ നമ്മെ ബാധിക്കിലായി  രിക്കുമല്ലേ... ല്ലേ !