ഉലകം ചുറ്റി ഈ കൊച്ചു
മലയാളക്കരയിലേക്കു വരാൻ അധിക കാലം
ഒന്നും വേണ്ടി വന്നില്ല, ഈ ഇത്തിരിക്കുഞ്ഞന്! അതെ, പറഞ്ഞു
വരുന്നത് കൊറോണ വൈറസിനെ പറ്റി
തന്നെ!
2020 മാർച്ചു
മാസം 11 നു ആണ്
COVID -19 നെ ഒരു ഭീകരൻ
ആയി ലോകാരോഗ്യ സംഘടനാ
പ്രഖ്യാപിച്ചത്- 'പാൻഡെമിക്'
വൈറസുകളുടെ
രസതന്ത്രം
അനേകതരം പ്രോട്ടീനുകളാൽ കൊമ്പും
കുഴലും വച്ച് അതി സുന്ദരനാണീ
സൂക്ഷ്മ അതികായൻ..അവയുടെ ലോകത്തേക്കെത്തി
നോക്കിയാൽ...
എൻവലപ് പ്രോട്ടീനും സ്പൈക്ക് പ്രോട്ടീനും ചുറ്റും കളം മെഴുകിയിരിക്കുന്നു,
അവന്റെ സ്വത്വമായ ന്യൂക്ളിയോ
കാപ്സൈഡ് പ്രോട്ടീൻ
ആർ എൻ എ
ക്കു ചുറ്റും...അവരാണെങ്കിലോ
മുത്തുമണികൾ മാലയിലെന്ന പോലെ കോർക്കപ്പെട്ടിരിക്കുന്നു,
ഈ വൈറൽ ജീനോമിലേക്കു.
കാല്പനികമായി പറഞ്ഞാൽ, ഇരയുടെ ശരീരത്തിലേക്ക് (ഹോസ്റ്റ്
റിസെപ്റ്റർ) ആഴ്ന്നിറങ്ങുന്നതു സ്പൈക്ക് പ്രോടീനുകളാണ്, ഇവയുടെ
ചുറ്റും ഏറ്റവും പുറമെ കാണുന്ന
(കുഴലുകളായി രേഖാ ചിത്രങ്ങളിൽ കാണുന്ന)
സക്കിങ് ഹാൻഡ്സ്. H E എന്ന്
ചുരുക്ക പേരുള്ള ഹീമാഗ്ല്റ്റിനിൻ esterase ടൈമർ പ്രോട്ടീനുകൾ,
ശരീര സ്രവങ്ങളിലൂടെ കോശങ്ങളിലേക്കുള്ള
ആഗമനത്തിനു ഫുൾ എൻട്രി
കൊടുക്കുന്നു- ഭയങ്കരന്മാർ!
വൈറസിനെ തളക്കുന്ന രസതന്ത്രം-ശുഭപ്രതീക്ഷ
ഈ ഭീകരന്മാരുടെ ശരീര ശാസ്ത്രം മുതൽ
ഇവക്കെതിരെ പോരാടുന്നതിനുള്ള
വാക്സിനുകൾ/ തെറാപ്പികൾ വികസിപ്പിക്കുന്നതിൽ വരെ രസതന്ത്രത്തിനു അനിവാര്യമായ ഒരു റോൾ ഉണ്ടെന്നതിൽ
യാതൊരു തർക്കവുമില്ല..
ഇപ്പോൾ രോഗികളിൽ ഒരു പരിധി
വരെ ഫലപ്രദമെന്ന് കണ്ട
ക്ലോറോക്വിനും ഹൈഡ്രോക്സീ ക്ലോറോക്വിനും
പോലുള്ള ആന്റി മലേറിയൽ മരുന്നുകളുടെ
പേരുകൾ സാധാരണക്കാരുടെ നാവുകൾക്കു പോലും വഴങ്ങുന്നു...
കെമിസ്ട്രി ജനകീയമായെന്നെ! എന്ന് ചായക്കട ചർച്ചകൾ
ചാനലുകളിൽ ഒതുങ്ങി എങ്കിലും ഈ
മരുന്നുകളുടെ കയറ്റുമതികൾ ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കി. കൊറോണ വൈറസുകളുടെ കുടുംബത്തിൽ പെട്ട സാർസ് വൈറസിന് 2003 ൽ ഇത് ഫലപ്രദം ആയതിനാൽ കൂടി ആവാം ഇവക്കു ഇത്തവണ നറുക്കു വീണത്.
മരുന്നുകളുടെ
രസതന്ത്രം
നിത്യേന അവർ
ചെയ്യുന്ന ജോലികൾക്കു പകരം
അവ എല്ലാം മാറ്റി
വച്ച് ഈ വൈറസുകളുടെ
അനേക മടങ്ങു പകർപ്പുകൾ നിർമ്മിക്കുന്ന
പ്രവർത്തനത്തിലേക്ക് അവർ സ്വമേധയാ
വ്യാപൃതരാകുന്നു...എന്തൊരു ചതി ! ശ്വാസകോശ
സെല്ലുകളാണ് അവരുടെ ഇഷ്ട ഇടം
അല്ലെങ്കിൽ ടാർഗറ്റ്. അവിടെ അവ
ഇൻഫെക്ടഡ് ആയി വർധിച്ചു
ആ സെല്ലുകളെ തകർത്തു
തരിപ്പണമാക്കുന്നു..അങ്ങനെ രോഗി മരണത്തിന്റെ
പാടി വാതിലിലേക്ക് ആനയിക്കപ്പെടുന്നു..
ശ്വസന സഹായികളും മേല്പറഞ്ഞ മരുന്നുകളും
പിന്നെ ഡോക്ടർമാരുടെ വിദഗ്ദ്ധ ചികിത്സകളും സഹായിച്ച് രോഗാവസ്ഥയിൽ നിന്നും മടങ്ങി വരുന്ന
രോഗികൾക്ക് മറ്റു പാർശ്വ ഫലങ്ങൾ
ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രമേ
കഴിയൂ ..
ലോക്ഡൗണിന്റെ രസതന്ത്രം
മാസം ഒന്നു കഴിഞ്ഞു വീട്ടിൽ ഇരിക്കാൻ
തുടങ്ങിയിട്ട്..ട്രോളുകളും കമന്റുകളും ടാസ്കുകളും
മാത്രമല്ല ലോക്ഡൗണിന്റെ സംഭാവന..
ചില കുടുംബ രസതന്ത്രങ്ങളുടെ വീണ്ടെടുപ്പ്..ചിലരുടെ കഴിവുകളുടെ രസതന്ത്രം..ഇനിയുമത് ചിലരിൽ നിറച്ചത് എൻഡോർഫിനുകൾ- A bundle of activity hormones -ഹാപ്പിനെസ്സ് ഹോർമോൺസ് എന്നും പറയാം..ഒരു നല്ല വ്യായാമം കഴിയുമ്പോൾ..നമുക്കൊന്ന്
ഫ്രഷ് ആയി തോന്നാറില്ലേ?
മറ്റൊന്നുമല്ല,
ആ നിമിഷം എൻഡോർഫിനുകളുടെ
സൃഷ്ടി ആണ്. നല്ല ഒരു കോഫീ
കുടിക്കുമ്പോൾ..ഒരു നല്ല സായന്തന കാഴ്ച്ചയിൽ
മനസ് നിറയുമ്പോൾ ...
ഏറ്റവും പ്രിയപെട്ടവരുമായി സല്ലപിക്കുമ്പോൾ..എന്ന് വേണ്ടാ
സ്വന്തം അടുക്കള തോട്ടത്തിലുണ്ടായ ഫലം
കൈയിലെടുക്കുമ്പോൾ..നമ്മുടെ ശരീരത്തിലേക്ക് സ്രവിക്കപ്പെടുന്ന
സവിശേഷ ഹോർമോണുകൾ ആണിവ..
അതിജീവനത്തിന്റെ
രസതന്ത്രം
ലോകമെങ്ങും
പരന്ന ഈ വിഷ
വിത്തുകൾ നിർവീര്യമാക്കുവാൻ ഒരു പക്ഷെ
മാസങ്ങൾ എടുത്തേക്കാം.
എന്നാൽ,
അതിജീവനത്തിന്റെ
സ്ഥിരോത്സാഹത്തിന്റെ..
പ്രത്യാശയുടെ..
പ്രതീക്ഷയുടെ..
തിരിച്ചുപിടിക്കാമെന്ന
വിശ്വാസത്തിന്റെ..
പരസ്പരം താങ്ങാകാമെന്ന ആത്മ ബലത്തിന്റെ,
വിത്തുകൾ
മുളക്കേണ്ടത് നമ്മുടെ ഉള്ളിൽ തന്നെ!
ആ രസതന്ത്രം ലോകമെങ്ങും വർക്ക്
ഔട്ട് ആകുമ്പോൾ നാം ഉണരുന്നത്
പുതിയ ഭൂമിയിലേക്കാകും..ഓസോൺ വിള്ളലുകൾ സൗഖ്യമായ,
പൊല്യൂഷൻ ലെവൽ കുറഞ്ഞ .....
നമുക്കുംമറ്റെല്ലാ
ജീവജാലങ്ങൾക്കും ബ്രീത്തിങ് സ്പേസ് ഉള്ള
ഒരു പുതിയ ഭൂമി!
the real refreshed
earth with an
amazing chemistry !