Tuesday 28 April 2020

കൊറോണക്കാലത്തിന്റെ രസതന്ത്രം: Dr. Jinu George, Ph.D, Assistant Professor, Department of Chemistry.


ഉലകം ചുറ്റി കൊച്ചു മലയാളക്കരയിലേക്കു വരാൻ അധിക കാലം ഒന്നും വേണ്ടി വന്നില്ല,  ഇത്തിരിക്കുഞ്ഞന്! അതെ, പറഞ്ഞു വരുന്നത് കൊറോണ വൈറസിനെ പറ്റി തന്നെ!

2020 മാർച്ചു മാസം 11 നു ആണ് COVID -19 നെ ഒരു ഭീകരൻ ആയി ലോകാരോഗ്യ സംഘടനാ പ്രഖ്യാപിച്ചത്- 'പാൻഡെമിക്' 

വൈറസുകളുടെ രസതന്ത്രം

വവ്വാലുകളിൽ  നിന്നെന്നു കരുതപ്പെടുന്ന ബീറ്റാ കൊറോണ വൈറസ് ജനുസുകളിൽ പെട്ട സൂക്ഷ്മ ജീവികൾ ദിവസങ്ങൾക്കകം അകത്തളത്തിൽ ബന്ധനത്തിൽ ആക്കിയത്, ലോകത്തെ മുഴുവൻ! കൊടും ഭീകരൻ...
അനേകതരം പ്രോട്ടീനുകളാൽ  കൊമ്പും കുഴലും വച്ച് അതി സുന്ദരനാണീ സൂക്ഷ്മ അതികായൻ..അവയുടെ ലോകത്തേക്കെത്തി നോക്കിയാൽ...
എൻവലപ്   പ്രോട്ടീനും  സ്പൈക്ക് പ്രോട്ടീനും  ചുറ്റും കളം  മെഴുകിയിരിക്കുന്നു,  അവന്റെ സ്വത്വമായ ന്യൂക്ളിയോ കാപ്സൈഡ് പ്രോട്ടീൻ ആർ എൻ ക്കു ചുറ്റും...അവരാണെങ്കിലോ മുത്തുമണികൾ മാലയിലെന്ന പോലെ കോർക്കപ്പെട്ടിരിക്കുന്നു, വൈറൽ   ജീനോമിലേക്കു.
കാല്പനികമായി  പറഞ്ഞാൽ, ഇരയുടെ ശരീരത്തിലേക്ക് (ഹോസ്റ്റ് റിസെപ്റ്റർ) ആഴ്ന്നിറങ്ങുന്നതു സ്പൈക്ക് പ്രോടീനുകളാണ്,  ഇവയുടെ ചുറ്റും ഏറ്റവും പുറമെ കാണുന്ന (കുഴലുകളായി രേഖാ ചിത്രങ്ങളിൽ കാണുന്ന) സക്കിങ് ഹാൻഡ്സ്. H E എന്ന് ചുരുക്ക പേരുള്ള ഹീമാഗ്ല്റ്റിനിൻ esterase ടൈമർ പ്രോട്ടീനുകൾ, ശരീര സ്രവങ്ങളിലൂടെ കോശങ്ങളിലേക്കുള്ള ആഗമനത്തിനു ഫുൾ എൻട്രി കൊടുക്കുന്നുഭയങ്കരന്മാർ!

വൈറസിനെ തളക്കുന്ന രസതന്ത്രം-ശുഭപ്രതീക്ഷ
ഭീകരന്മാരുടെ ശരീര ശാസ്ത്രം മുതൽ ഇവക്കെതിരെ പോരാടുന്നതിനുള്ള വാക്സിനുകൾ/ തെറാപ്പികൾ  വികസിപ്പിക്കുന്നതിൽ വരെ രസതന്ത്രത്തിനു അനിവാര്യമായ  ഒരു റോൾ ഉണ്ടെന്നതിൽ യാതൊരു തർക്കവുമില്ല..
ഇപ്പോൾ രോഗികളിൽ ഒരു പരിധി വരെ ഫലപ്രദമെന്ന് കണ്ട ക്ലോറോക്വിനും ഹൈഡ്രോ‌ക്സീ ക്ലോറോക്വിനും പോലുള്ള ആന്റി മലേറിയൽ  മരുന്നുകളുടെ പേരുകൾ സാധാരണക്കാരുടെ നാവുകൾക്കു പോലും വഴങ്ങുന്നു... കെമിസ്ട്രി ജനകീയമായെന്നെ! എന്ന് ചായക്കട ചർച്ചകൾ ചാനലുകളിൽ ഒതുങ്ങി എങ്കിലും മരുന്നുകളുടെ കയറ്റുമതികൾ ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കി. കൊറോണ വൈറസുകളുടെ കുടുംബത്തിൽ പെട്ട സാർസ് വൈറസിന് 2003  ഇത് ഫലപ്രദം ആയതിനാൽ  കൂടി ആവാം ഇവക്കു ഇത്തവണ നറുക്കു വീണത്.

മരുന്നുകളുടെ രസതന്ത്രം

വൈറസ് നമ്മുടെ കോശങ്ങളിലേക്ക്  രംഗപ്രവേശം ചെയ്തു കഴിഞ്ഞാൽ ഉടൻ നമ്മുടെ സെല്ലുകൾ അവരാൽ  കബളിപ്പിക്കപ്പെട്ടുതുടങ്ങും.
നിത്യേന  അവർ ചെയ്യുന്ന ജോലികൾക്കു പകരം അവ എല്ലാം മാറ്റി വച്ച് വൈറസുകളുടെ അനേക മടങ്ങു പകർപ്പുകൾ നിർമ്മിക്കുന്ന   പ്രവർത്തനത്തിലേക്ക് അവർ സ്വമേധയാ വ്യാപൃതരാകുന്നു...എന്തൊരു ചതി ! ശ്വാസകോശ സെല്ലുകളാണ്  അവരുടെ ഇഷ്ട ഇടം അല്ലെങ്കിൽ ടാർഗറ്റ്. അവിടെ അവ ഇൻഫെക്ടഡ് ആയി വർധിച്ചു സെല്ലുകളെ തകർത്തു തരിപ്പണമാക്കുന്നു..അങ്ങനെ രോഗി മരണത്തിന്റെ പാടി വാതിലിലേക്ക് ആനയിക്കപ്പെടുന്നു..

ശ്വസന സഹായികളും മേല്പറഞ്ഞ മരുന്നുകളും പിന്നെ ഡോക്ടർമാരുടെ വിദഗ്ദ്ധ ചികിത്സകളും സഹായിച്ച്  രോഗാവസ്ഥയിൽ നിന്നും മടങ്ങി വരുന്ന രോഗികൾക്ക് മറ്റു പാർശ്വ ഫലങ്ങൾ ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ ..

ലോക്ഡൗണിന്റെ രസതന്ത്രം
മാസം ഒന്നു കഴിഞ്ഞു  വീട്ടിൽ ഇരിക്കാൻ തുടങ്ങിയിട്ട്..ട്രോളുകളും കമന്റുകളും  ടാസ്കുകളും മാത്രമല്ല ലോക്ഡൗണിന്റെ സംഭാവന..
ചില കുടുംബ രസതന്ത്രങ്ങളുടെ വീണ്ടെടുപ്പ്..ചിലരുടെ കഴിവുകളുടെ രസതന്ത്രം..ഇനിയുമത് ചിലരിൽ നിറച്ചത് എൻഡോർഫിനുകൾ- A bundle of activity hormones -ഹാപ്പിനെസ്സ് ഹോർമോൺസ് എന്നും പറയാം..ഒരു നല്ല വ്യായാമം കഴിയുമ്പോൾ..നമുക്കൊന്ന് ഫ്രഷ് ആയി തോന്നാറില്ലേ?
മറ്റൊന്നുമല്ല, നിമിഷം എൻഡോർഫിനുകളുടെ സൃഷ്ടി ആണ്നല്ല ഒരു കോഫീ കുടിക്കുമ്പോൾ..ഒരു നല്ല സായന്തന കാഴ്ച്ചയിൽ മനസ് നിറയുമ്പോൾ ...
ഏറ്റവും പ്രിയപെട്ടവരുമായി സല്ലപിക്കുമ്പോൾ..എന്ന് വേണ്ടാ
സ്വന്തം  അടുക്കള തോട്ടത്തിലുണ്ടായ  ഫലം കൈയിലെടുക്കുമ്പോൾ..നമ്മുടെ ശരീരത്തിലേക്ക് സ്രവിക്കപ്പെടുന്ന സവിശേഷ ഹോർമോണുകൾ ആണിവ..

അതിജീവനത്തിന്റെ രസതന്ത്രം
ലോകമെങ്ങും പരന്ന വിഷ വിത്തുകൾ നിർവീര്യമാക്കുവാൻ ഒരു പക്ഷെ മാസങ്ങൾ എടുത്തേക്കാം.
എന്നാൽ,
അതിജീവനത്തിന്റെ
സ്ഥിരോത്സാഹത്തിന്റെ..
പ്രത്യാശയുടെ..
പ്രതീക്ഷയുടെ..
തിരിച്ചുപിടിക്കാമെന്ന വിശ്വാസത്തിന്റെ..
പരസ്പരം താങ്ങാകാമെന്ന ആത്മ ബലത്തിന്റെ,
വിത്തുകൾ മുളക്കേണ്ടത് നമ്മുടെ ഉള്ളിൽ തന്നെ!
രസതന്ത്രം ലോകമെങ്ങും വർക്ക് ഔട്ട് ആകുമ്പോൾ നാം ഉണരുന്നത് പുതിയ ഭൂമിയിലേക്കാകും..ഓസോൺ വിള്ളലുകൾ സൗഖ്യമായ,
പൊല്യൂഷൻ ലെവൽ കുറഞ്ഞ .....
നമുക്കുംമറ്റെല്ലാ ജീവജാലങ്ങൾക്കും ബ്രീത്തിങ് സ്പേസ് ഉള്ള ഒരു പുതിയ ഭൂമി!
the  real  refreshed  earth  with  an  amazing  chemistry !



  





68 comments:

  1. Very good, expect more in this direction

    ReplyDelete
  2. Nannayittundu missee....nannayi ezhuthiyittundu...adipoli

    ReplyDelete
  3. നല്ല ഭാഷ, രസകരമായ ആഖ്യാനം , വസ്തുതകൾ അനായാസം മനസ്സിലാകുന്നു

    ReplyDelete
  4. Rasathanthrathe rasakaramayi avatharippichu

    ReplyDelete
  5. Rasathanthrathe rasakaramayi avatharippichu

    ReplyDelete
  6. Complex theories illustrated in simple language😀😀😀😊😊

    ReplyDelete
  7. ഇതുപോലുള്ള അറിവുകൾ ഞങ്ങൾക്ക് ഇനിയും പറഞ്ഞു തരുമെന്ന് കരുതുന്നു😀😀

    ReplyDelete
  8. Miss. Its nice. The language that used to describe the structure of virus is good..

    ReplyDelete
  9. Miss..your writing is very Beautiful.

    ReplyDelete
  10. Miss..your writing is very Beautiful.

    ReplyDelete
  11. Superb dear
    Facts in simple language
    Expecting more

    ReplyDelete
  12. good informations ����

    ReplyDelete
  13. Well illustrated 👏👏👍 Looking forward for more ideas

    ReplyDelete
  14. Jinu miss, big thanks... well explained ... beautifuly presented ... being an economics student ,your blog brings us a passion for chemistry ..

    ReplyDelete
  15. Very informative article. Keep writing miss

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
    Replies
    1. Perfectly documented and beautiful presentation Jinu miss ����

      Delete
  17. 🙌🙌🙌 Jinu Missee adipoli😇. It's as awesome as her chemistry class🤩🤩🤗

    ReplyDelete
  18. miss....very informative article..👏👏👏

    ReplyDelete
  19. Chemistryinthetimeofcorona# well written... Jinu miss!!!
    Very informative

    ReplyDelete
  20. Superb miss.. Very informative.. 👏👏

    ReplyDelete
  21. Worth reading 👌 well explained.. keep writing 😍

    ReplyDelete
  22. Keep on writing articles like this. Beautiful presentation.well explained. you are simply superb jinu

    ReplyDelete
  23. Spot on piece of writing dear Jinu miss. It was as knowledgeable as sitting in your wonderful class sessions.😍👌👌

    ReplyDelete
  24. Nice writing. but as a reader i want to be know more about the chemistry of virus

    ReplyDelete
  25. Very good presentation 👍👍

    ReplyDelete
  26. Jinu...u r simply superb....I liked that statement....chemistry janakeeyamayenne...😃👌👌😘

    ReplyDelete
  27. Very informative..jinu miss🥰

    ReplyDelete
  28. Really nice ma'am.. indeed ,it's memories of happiness that I've got on thinking about the chemistry classes together.. really informative.

    ReplyDelete
  29. അതിമനോഹരം😍👏 രസതന്ത്രത്തിന്റെ രസമറിയിക്കുന്ന അവതരണം

    ReplyDelete
  30. Excellent Jinu miss.... A scientific article just felt like reading my sister's story book..

    ReplyDelete
  31. Well written article 👍. ഭാഷയുടെ അനർഗളമായ ഒഴുക്ക്, നർമ്മത്തിൽ പൊതിഞ്ഞ അവതരണരീതി, ചെറു ചിന്തകളുടെ പെരുമഴക്കാലം.... എല്ലാം കൊണ്ടും അടിപൊളി മിസ്സ്. ഒരെഴുത്തുകാരി എവിടെയോ ഒളിഞ്ഞിരിപ്പുണ്ട് അഭിനന്ദനങ്ങൾ

    ReplyDelete
  32. Beautifully written Jinu. Keep it up. Rasatantram itra rasakaramaayi ezhutiyatu Superbbb

    ReplyDelete
  33. Beautifully written Jinu. Keep it up. Rasatantram itra rasakaramaayi ezhutiyatu Superbbb

    ReplyDelete
  34. Rasathanthram ennu vilikanathu pole rasamaayittu thanne ezhuthiyathu kollaato.

    ReplyDelete
  35. Misseee adipoli misse.... Resamulla resathandram

    ReplyDelete
  36. Well written in simple words..keep doing miss

    ReplyDelete
  37. Nice... Keep writing dear Jinu miss

    ReplyDelete
  38. Very nice.. orupakshe coronaye oru 'sundharan villain' aakiya writing. chemistry and poetry are always a perfect homogeneous mixture.

    ReplyDelete
  39. This comment has been removed by the author.

    ReplyDelete
  40. So good miss.Hope to see more😊

    ReplyDelete
  41. Very interesting Jinu Miss. GOOD Initiative.

    ReplyDelete
  42. Superb writing style. Enjoyed

    ReplyDelete
  43. Excellent writing miss... 👍

    ReplyDelete
  44. Chemistry💓.. Well explained mam😍😘👏👏👏👏

    ReplyDelete
  45. Nice presentation Jinu Miss. Excellent flow of ideas,interesting and informative style of article.👍👍👍

    ReplyDelete
  46. This comment has been removed by the author.

    ReplyDelete
  47. Jinu the chemistry of Corona and the chemistry of love in lockdown was beautifully portrayed....nice write up Jinu...keep writing God bless

    ReplyDelete
  48. Corona adhithi thozhilalikale poleyanallo.purathu nirthiyal kuzhappam illa.akathu kadannal nammalem kondu pokum

    ReplyDelete
  49. Informative,nice presentation

    ReplyDelete
  50. JINU, it is superbly presented. I hope that third set of Chemistry will emerge soon! (But isn't that already there, and also with some name for that?). Prasant CMI

    ReplyDelete
  51. Nice presentation dear 👍 👍

    ReplyDelete