Monday 4 May 2020

ആതുരം- ജയലക്ഷ്മി ജീവൻ

നനഞ്ഞ കണ്ണുകൾ തുടച്ചു ഞാനെന്റെ
പനിക്കിടക്കയിൽ തനിച്ചിരിക്കുന്നു
കൊടിയ വേനലിൽ കരിഞ്ഞു വീഴുന്ന
തളിരു പോലെന്റെ മനസ്സുണങ്ങുന്നു
ജനലിനപ്പുറം കാഴ്ചയെത്തുന്ന
ദൂരമൊക്കെയും വിജനവിഹ്വലം
പഥികരില്ലാത്ത വഴികളിൽ പെയ്യും
കരിയിലകൾക്കും കരച്ചിലിൻ സ്വരം
ഉറ്റവർക്കന്ത്യയാത്ര ചൊല്ലാതെ
വന്നിടത്തേക്കു മടങ്ങുന്നവർക്കി -
ന്നോർമ്മയാൽ മാത്രമുദകതർപ്പണം
നെറ്റിമേലേക്കടർന്നു വീഴാതെ
പാതിയിൽ വെന്ത ചുംബനം മാതം
അടഞ്ഞ വാതിലിന്നിപ്പുറം പനി-
പ്പകർച്ചയിൽ ഞാൻ ചുരുണ്ടു കൂടുന്നു
കടന്നു പോകുമിക്കാലമെന്നൊരു
വെള്ളരിപ്രാവ് കുറുകുന്നു
ഒരു മഴത്തുള്ളിക്കിനാത്തണുപ്പിലെൻ
മനസ്സിൻ ചില്ലയിൽ വാക്കു പൂക്കുന്നു.


( ജയലക്ഷ്മി 1992 -95 ലെ പ്രീഡിഗ്രി 3 rd ഗ്രൂപ്പ് വിദ്യാർഥിനി ആയിരുന്നു )

5 comments:

  1. Aaha!feverish..loved it Jaya..!

    ReplyDelete
  2. വൃധകവിയലല ആനന്ദകവിയാകണം

    ReplyDelete
  3. glad to see that your words flowering - on the branch of your alma mater - in spite of three decades having gone by.

    ReplyDelete