Rev. Fr. Domitian Manickathan CMI (91) (SH Province, Kochi) was called to eternal reward on, 12 February 2021.He was the senior most among the faculty members and one of the senior most among the alumni of SH college, Thevara. Birth : 14-12-1929Parish : ThannipuzhaDiocese : ErnakulamFirst Profession : 15-10-1952Ordination : 17-05-1963Death : 12-02-2021ഓർമ്മകൾ
കൃത്യത, വ്യക്തത സ്പഷ്ടത സമം ചേർത്തുള്ള മിതഭാഷിയാമെൻ സതീർദ്ധ്യ ഗുരു ഒരു രാവിരുണ്ടു വെളുത്തനാൾ മാഞ്ഞുപോയ് കറുത്തകണ്ണടയും കുലുങ്ങി ചുണ്ടിൻകോണിലെ ചിരിയും തൊണ്ടയിൽ വിരിയും ചെറു വിസിലിൻ മുഴക്കവും മനോമുകുരത്തിൽ മായതുണ്ടിപ്പോഴും ഗുരുവേ നമഃ
ഡൊമീഷ്യനച്ചൻ ആശയപരമായും വൈകാരികമായും ഒരു ശരാശരിവൈദികൻ്റെ ചട്ടക്കൂടുകളെ ഭേദിക്കുന്ന സ്വാതന്ത്ര്യം വച്ചു പുലർത്തിയിരുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ചില ദീർഘയാത്ര ചെയ്തപ്പോഴും ഒരിക്കൽ എൻ്റെ അതിഥിയായി വീട്ടിൽ വന്നു ഭക്ഷണം കഴിച്ചപ്പോഴും (കറുകുറ്റി മൊണാസ്ടിയിലായിരിക്കുമ്പോൾ) കൗതുകപൂർവം ഞാൻ ഇത് ശ്രദ്ധിച്ചിട്ടുണ്ട്. വെജിറ്റേറിയൻ ഭക്ഷണത്തോടുള്ള പ്രത്യേകതാൽപര്യംമൂലം അതിന്നായി വീണ്ടും വരാമെന്ന് പറയാറുണ്ടായിരുന്നു. യാത്രകളിൽ (പരേതനായ സംസ്കൃതം ബാലകൃഷ്ണൻനായർസാറിനെ കാണാൻ) രണ്ടു മൂന്നുപ്രാവശ്യം കൊമറ്റംസാറും കൂടിയിരുന്നു. കൊമ്മറ്റം സാറിൻ്റെ വാക്ശരങ്ങളെ അതേ ശൈലിയിൽത്തന്നെ പൂളുവച്ചു തിരിച്ചടിക്കാനും അച്ചൻ സമർത്ഥൻ. കഴിഞ്ഞവർഷം ജോയ് പി.സാറിൻ്റെ നേതൃത്വത്തിൽ കോട്ടയത്ത് ഉലകംതറ സാറിനെ ആദരിക്കാനായി പോകുമ്പോൾ ചായ കുടിക്കുന്നതിന്നിടെ കടക്കാരനുമായുള്ള ദീർഘമായസൗഹൃദഭാഷണങ്ങളെത്തുടർന്ന്, അയാളിൽനിന്നും സിഗരറ്റ് ചോദിച്ചു വാങ്ങി ആസ്വദിച്ച് പുകയെടുക്കുന്ന അച്ചൻ്റെ ആ ചിത്രം അതീവരസം പകർന്നതും ഓർത്തു പോകുന്നു. സ്മാർട്ട് ഫോൺ ശരിയായി കൈകാര്യം ചെയ്യാൻ അച്ചനും കൊമ്മറ്റംസാറിനുമുള്ള ബുദ്ധിമുട്ട്, ഫ്രെഷിലെ നമ്മുടെ ചർച്ചകൾക്ക് കുറേക്കൂടി എരിവും പുളിയും മധുരവും പകരാനുള്ള അവസരങ്ങളില്ലാതാക്കി എന്നതാണ് യാഥാർത്ഥ്യം. വല്ലപ്പോഴും വിളിച്ച് കുശലമന്വേഷിക്കുന്ന ആ സ്നേഹോഷ്മളത, മരിക്കുന്നതിന് രണ്ടു ദിവസംമുമ്പും അനുഭവിക്കാൻ കഴിഞ്ഞു. എൻ്റെ ഭാഷണം അച്ചൻ്റെ കേൾവിക്കുറവുമൂലം വേണ്ട ഫലം കണ്ടില്ല എന്ന ദുഃഖം ബാക്കി. തൊണ്ണൂറ്റൊന്നാം വയസ്സിലും യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളുമില്ലാതിരുന്നത് അപൂർവങ്ങളിൽ അപൂർവം എന്നേ പറയേണ്ടൂ. ആ മരണനിമിഷങ്ങൾപോലും (ഉറക്കത്തിൽ) അറിയാതിരുന്നതിന് എന്തൊരു മനോഹാരിത! ഒപ്പം, അനായാസേന എന്ന അനുഗ്രഹവും!! അച്ചനെക്കുറിച്ചുള്ള ധന്യസ്മരണകളിൽ ഒരിക്കൽക്കൂടി ആദരാഞ്ജലിയർപ്പിക്കുന്നു
No comments:
Post a Comment