Tuesday, 21 January 2020

'ചറപറ' ഒരെഴുത്ത്


ഓണക്കാലം കേരളത്തിന് അധികം കിട്ടിയ വസന്തകാലമാണെന്ന് പറയാറുണ്ട്അതു പോലെ രണ്ടു വര്ഷത്തിലൊരിക്കല്‍ സേക്രട്ട് ഹാര്ട്ട് കോളേജിന് കിട്ടുന്ന ആഘോഷത്തനിമയാണ് ഫോക് ഫെസ്റ്റ്വൈവിധ്യപൂര്ണ്ണമായ കലാരൂപങ്ങളുടേയും സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യത്തിന്റേയും തനിമ ചോരാതെ നടത്തുന്ന ഫോക് ഫെസ്റ്റ്, 2020 ജനുവരി 14 മുതല്‍ 18 വരെയാണ് നടന്നത്നാടന്‍ ശീലുകള്‍ കോര്ത്തിണക്കി സംഗീത സംവിധാനം നടത്തുന്ന പ്രശസ്ത കലാകാരന്‍ ലീല എല്‍ ഗിരീഷ് കുട്ടനാണ് പരിപാടിക്ക് തിരിതെളിയിച്ചത്.
ദേവത സങ്കല്പത്തിന് മിഴിവേകുന്ന കളമെഴുത്ത് അനുഷ്ഠാന കലാരൂപത്തിന്റെ തനിമ ഒട്ടും ചോര്ന്നു പോകാതെ അവതരിപ്പിക്കുകയായിരുന്നു ഇവിടെപുലര്ച്ചെ ആറു മണിക്ക് തുടങ്ങുന്ന കളമെഴുത്ത് നിരഞ്ജന വര്മ്മ എന്ന അതുല്യ കലാകാരിയുടെ കരവിരുതാണ്അഞ്ചു ദിവസം കൊണ്ട് ഒരു കഥവരച്ചു തീര്ക്കുക എന്നതാണ് ലക്ഷ്യം.14ന് തുടങ്ങിയ കളമെഴുത്തിന് 18ന് പരിസമാപ്തി കുറിക്കുമ്പോള്‍ തന്റെ സര്ഗ്ഗവാസനയുടെ പൂര്ണ്ണ രൂപം അവതരിപ്പിക്കാനാകും എന്നാണ് 'ചറപറപ്രതീക്ഷിക്കുന്നത്പരിസ്ഥിതി സൗഹാര്ദപരമായി പുളിയുടെ കമ്പ് നെടുകെ മുറിച്ചാണ് ഫ്രെയിം നിര്മ്മിച്ചിരിക്കുന്നത്കണ്ടമ്പ്രറി സ്റ്റെലാണ് ഇക്കുറി എക്സിബിഷനില്‍ പരീക്ഷണ വിധേയമാകുന്നത്നിറങ്ങള്‍ കളമെഴുതുന്ന  കലാവിരുന്നു കാണാന്‍ എല്ലാ ദിവസവും 3:30 ക്കു ശേഷം അവസരമൊരുങ്ങിയിരിക്കുന്നുഒന്നാം വര് ബിരുദ വിദ്യാര്ത്ഥി വിവിയന്‍ നിക്സന്റെ റിയലിസ്റ്റിക്ക് പെയിന്റിങ്ങ് എക്സിബിഷന് എസ് എച്ച് വേദിയായിഡോക്യുമെന്ററിമൈക്രോ ടയില്സ് എന്നിവയുടെ പ്രദര്ശനവും ആകര്ഷണീയമായ ഇനങ്ങളായിരുന്നു.
മിത്തുകള്‍ അല്ലെങ്കില്‍ ഐതിഹ്യങ്ങള്‍ മനോഹരങ്ങളാണ്ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വീഴ്ത്തിയപ്പോള്‍ പൊലിഞ്ഞത് ജീവിതങ്ങള്‍ മാത്രമല്ല ഒട്ടനവധി ജീവന്റെ സ്വപ്നങ്ങള്‍ കൂടിയായിരുന്നുരക്താര്ബുദത്തെ തോല്പ്പിക്കാന്‍ ആയിരം കൊറ്റികളെ നിര്മ്മിക്കുക എന്ന ദൃഢനിശ്ചയമായിരുന്നു സഡാക്കോ സസാക്കി എന്ന പതിമൂന്നു വയസ്സുകാരിക്ക് ജീവിക്കാന്‍ പ്രചോദനമായത്ആഗ്രഹങ്ങള്‍ സഫലീകരക്കുവാന്‍ ആയിരം കൊക്കുകളെ നിര്മ്മിക്കുക എന്ന മിത്ത് ജാപ്പനീസുകാരുടെ വിശ്വാസമാണ്. 644 കടലാസ് കൊറ്റികള്‍ എത്തിയപ്പോഴേക്കും രണ്ടാംലോക മഹായുദ്ധംകണ്ട ഏറ്റവും പൈശാചികമായ അണുബോംബ് വര്ഷം കവര്ന്നെടുത്ത മറ്റൊരു ജീവന്‍ കൂടിയായി സഡാക്കോ സസാക്കി എന്ന പേര് മിത്തിനെ പൂര്ണ്ണമായും വിശ്വസിച്ചുകൊണ്ട്അപകടത്തില്പെട്ട ഞങ്ങളുടെ പ്രിയ സുഹൃത്തിന്റെ സുഖപ്രാപ്തിക്കു വേണ്ടി ആയിരം കൊക്കുകളെ സൃഷ്ടിക്കുന്ന തയാറെടുപ്പിലാണ് ഞങ്ങളിപ്പോള്‍. ഫോക് ഫെസ്റ്റിന്റെ സമാപന ദിവസം ഞങ്ങളുടെ പ്രവൃത്തിഫലം കണ്ടിരിക്കും എന്നത് തീര്ച്ചയാണ്പതിനെട്ടാം തിയതി ഫോക് ഫെസ്റ്റിന് തിരശ്ശീല വീണപ്പോള്‍ മാസങ്ങളോളം നീണ്ട പ്രയത്നത്തിനുകൂടിയാണ് വിരാമമായത്.








 


No comments:

Post a Comment