Tuesday, 21 January 2020

ആളൊരുങ്ങി, അരങ്ങൊരുങ്ങി


പകലന്തിയോളം വൈകിയ കടുത്ത പരിശീലനത്തിലാണ് തിരുഹൃദയ കലാലയ വിദ്യാര്ത്ഥികള്‍, വിശ്രമവേളകളില്പോലും യുവമനസ്സുകളില്‍  തെളിയുന്നത് കലയുടെ കനക കിരീടം. കിരീടത്തില്തന്നെ കണ്ണും നട്ടു തുടരുന്ന പോരാട്ടത്തില്പഠിച്ച പണി പത്തൊന്പതും പയറ്റുമെന്ന ദൃഢ വിശ്വാസവും മുറുകെ പിടിച്ചു കൊണ്ട് യുവജനോത്സവത്തെ എതിരേറ്റു കഴിഞ്ഞു. രണ്ട് വര്ഷങ്ങള്ക്ക് മുന്പ് 2018ല്‍  ആണ് ആദ്യമായി തിരുഹൃദയകലാലയം എംജി  സര്വകലാശാല യുവജനോത്സവത്തില്ഒന്നാമതെത്തിയത്. 7 വര്ഷം തുടര്ച്ചയായി സ്ഥാനം നിലനിര്ത്തിയവരെ നിഷ്പ്രഭമാക്കിയായിരുന്നു വിജയമെന്നത് അതിന്റെ മാറ്റ്  പതിന്മടങ്ങ് വര്ധിപ്പിക്കുന്നു. തൊട്ടടുത്ത വര്ഷത്തെ യുവജനോത്സവത്തില്ഓവറോള്കിരീടം നിലനിര്ത്തിയെങ്കിലും തീയേറ്റര്‍  ഇനങ്ങളില്വെള്ളി കുതിര  നഷ്ടമായി. ഇതുരണ്ടും തിരികെ കൊണ്ടുവരാനാണ് യൂണിയനും വിദ്യാര്ത്ഥികളും  പ്രയത്നിച്ചു കൊണ്ടിരിക്കുന്നത്.

സര്വകലാശാല  യുവജനോത്സവത്തിന്റെ  മുന്നോടിയായി നവംബറില്നടത്തിയ കോളേജ്  കലോത്സവമായ നവരസ 2019ല്ഓഫ് സ്ക്രീന്‍  ഇനങ്ങള്ക്ക് വളരെയധികം നിരാശാജനകവും പ്രതീക്ഷകളെ  പാടെ തെറ്റിച്ച രീതിയില്ഉള്ള വിരലിലെണ്ണാവുന്ന രീതിയില്ഉള്ള പങ്കാളിത്തം ആണ് ലഭിച്ചത് എങ്കിലും ഓണ്സ്റ്റേജ് ഇനങ്ങള്ക്ക് വളരെ മികച്ച രീതിയില്ഉള്ള പ്രതികരണവും പങ്കാളിത്തവും ആണ് വിദ്യാര്ത്ഥികളില്നിന്നും ലഭിച്ചത്. ഇവയില്നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെയാണ് സര്വകലാശാല യുവജനോത്സവത്തിനു  അയക്കുക. അതോടൊപ്പം തന്നെ കലോത്സവത്തിന് വേണ്ടി തമ്മില്ഉള്ള എല്ലാ ഭേദങ്ങളെയും കാറ്റില്പറത്തി ഒന്നായി നിലകൊള്ളുന്നത് അങ്ങേയറ്റം അഭിനന്ദനീയവും ആണ് ഇത്തവണ കോളേജില്നിന്നും ഉള്ള ഗ്രൂപ്പ് ഇവെന്റുകള്നാടകം, മൈം, ഈസ്റ്റേണ്സോങ്,  വെസ്റ്റേണ്സോങ്, സ്കിറ്റ് , ക്വിസ്, മാര്ഗം കളി എന്നീ ഏഴെണ്ണമാണ്. ഇവയിലെല്ലാം തന്നെ വളരെ പ്രതീക്ഷയോടെ ആണ് തയാറെടുക്കുന്നത്. ആളും അരങ്ങും ഒരുങ്ങി കഴിഞ്ഞു. വേദികളിനി വിദൂരമല്ല.  കലോത്സവം തൊടുപുഴ  അല്അസ്ഹര്കോളേജിലും നാടകോത്സവം കൊച്ചിന്കോളേജിലുമാണ് നടത്തപ്പെടുന്നത്. രണ്ട് ആഴ്ച സമയം മാത്രം ബാക്കിനില്ക്കെ പറഞ്ഞ ഇല്ല ഇനങ്ങള്ക്കും മികച്ച പരിശീലനം ആണ് ഇവിടെ നല്കിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്ഷം നമുക്ക് കഴിയാതിരുന്ന രണ്ട് പുരസ്കാരങ്ങളും ഇത്തവണ ഇവയിലൂടെ നേടാനാവട്ടെ.
https://ssl.gstatic.com/ui/v1/icons/mail/images/cleardot.gif




No comments:

Post a Comment