'പണത്തിനുമേൽ പരുന്തും പറക്കില്ല' എന്ന് പണ്ടാരോ പറഞ്ഞതുകേട്ട് പണത്തിനുവേണ്ടി നെട്ടോട്ടമോടിയവരൊക്കെ ഇന്ന് വിശ്രമത്തിലാണ്. സ്നേഹബന്ധങ്ങളെല്ലാം മറന്ന് ലോകം വെട്ടിപ്പിടിക്കാനായ് ഒരുങ്ങി ഇറങ്ങിയ ചിലർ..., അവർ ഇന്ന് ഉറ്റുനോക്കികൊണ്ടിരിക്കുന്നത് ഈ ലോകത്തെയാണ്. ലോകം തന്റെ കാൽകീഴിലാണെന്ന് അഹങ്കരിച്ചുനടന്നവർ ഇപ്പോൾ ഭൂമിയിലാണ്. തന്നെക്കാൾ ചെറുതെങ്കിലും ഒരുപാട് വലിയ കാര്യങ്ങൾ പലതിനും ഈ ലോകത്ത് ചെയ്യാൻ കഴിയുമെന്ന് മനുഷ്യൻ ഓർത്താൽ നന്ന്.
പ്രകൃതിയെ നശിപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യരോട് സ്വയം പ്രതികാരം ചെയ്യുമെന്ന് കാണിച്ചുതന്നു പ്രകൃതിയും. മനുഷ്യർ വെട്ടിനികത്തുകയും മലിനീകരിക്കുകയും ചെയ്യുന്ന ജലശ്രോതസ്സുകൾ തിരിച്ചൊന്ന് ആഞ്ഞടിച്ചത് വലിയൊരു പ്രളയത്തിലൂടെയായിരുന്നു. അങ്ങനൊരു മഴക്കെടുതിയെയും ഒറ്റക്കെട്ടായി അതിജീവിച്ചു എന്ന് സ്വയം പുകഴ്ത്തിയ മനുഷ്യൻ തന്നെ താനൊരിക്കലും മാറില്ല എന്ന് വീണ്ടും തെളിയിച്ചുകഴിഞ്ഞിരുന്നു. പൂർവ്വസ്ഥിതിയിലെത്തിയെങ്കിലും മനുഷ്യനോട് പ്രകൃതി വീണ്ടും പറഞ്ഞു; അതൊരു ചെറിയ പരീക്ഷണം മാത്രമായിരുന്നുവെന്ന്. പ്രതികാരം ഉള്ളിൽകൊണ്ടുനടന്ന പ്രകൃതി പക്ഷേ ഇത്തവണ വന്നത് ലോകം മുഴുവൻ കാർന്നുതിന്നാനൊരുങ്ങുന്ന ഒരു വൈറസിന്റെ രൂപത്തിൽ. ഒന്നിനെയും പേടിയില്ലാതെ ജീവിച്ചിരുന്നവരൊക്കെ ഇന്നിതാ കേവലം ഒരു ചെറിയ വൈറസിനെ ഭയക്കുന്നു. അല്ല; മനുഷ്യൻ സ്വയം വരുത്തിവച്ച വിന എന്നലാതെ പറയാനാകില്ല.
പക്ഷിമൃഗാദികളെ കാണാൻ കാഴ്ചബംഗ്ലാവിൽ പോയിരുന്ന മനുഷ്യൻ ഇന്ന് കൂട്ടിലടയ്ക്കപ്പെട്ടു. കാട്ടിലുള്ള മൃഗങ്ങളൊക്കെ ഇന്ന് നാട്ടിലെത്തുകയാണ്. ഒരുപക്ഷേ, കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളെയൊക്കെ പുറത്തുനിന്ന് കണ്ടുരസിച്ച നമുക്കുണ്ടായ അതേ അനുഭൂതിയായിരിക്കാം അവയ്‌ക്കെല്ലാം ഇപ്പോൾ. ഹാ !! അവരും ഭൂമിയുടെ തുല്യ അവകാശികൾ ആണെന്ന് ഓരോരുത്തരും തിരിച്ചറിയട്ടെ.
എല്ലാ തിരിച്ചറിവുകളും മനുഷ്യനോടൊപ്പം ഉണ്ടാകും, പഴയ സുഖസൗകര്യങ്ങൾ കിട്ടുന്നതുവരെ മാത്രം. എല്ലാത്തിനെയും അതിജീവിച്ച് സ്വന്തം ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ഓരോ മനുഷ്യനും എല്ലാം മറന്ന് വീണ്ടും തന്റെ തിരക്കുകളിലേക്ക് പോകുമായിരിക്കും. എങ്കിലും നമുക്ക് പ്രത്യാശിക്കാം; പ്രളയദുരന്തത്തെ മറികടന്നപോലെ ഒന്നിച്ചുനിന്ന് ഈ മഹാമാരിയെയും നമ്മൾ അതിജീവിക്കുമെന്ന്.
ശുഭപ്രതീക്ഷയോടെ....

No comments:
Post a Comment