Saturday 20 June 2020

ഞങ്ങളുടെ സൂപ്പർ അയൽക്കാർ : Dr Jinu George Assistant Professor, Department of Chemistry.




വളരെക്കാലത്തിനുശേഷമാണ്  ഞാൻ   അപ്പാർട്ട്മെന്റിലെ എന്റെ സുഹൃത്തിനെ സന്ദർശിച്ചത് ആഡംബര   കെട്ടിടത്തിന്റെ ഭംഗി ഞാൻ ശ്രദ്ധിക്കുന്നത് ഇതാദ്യമല്ല, അതിന്റെ മുൻപിലൂടെ   ദിനംപ്രതിയുള്ള  യാത്രകളിൽ ഒരു ഗംഭീര സൗധം പൊങ്ങി വരുന്നത് ഞാൻ  ദിവസവും  ആസ്വദിക്കുമായിരുന്നു. ശാന്തമായ തടാകത്തെ  മുട്ടി  ഉരുമ്മി മാനം മുട്ടുന്ന ഉയരത്തിൽ  എല്ലാ പ്രൗഢിയോടും കൂടെ വമ്പൻ രമ്യ ഹർമം!വർണ്ണാഭമായ ബൗഗാൻവില്ല പൂക്കളെ വളരെ ചാരുതയോടും കൂടി തഴുകി പോകുന്ന കുളിർകാറ്റ്  ... വോൾവോയിലെ തണുപ്പിൽ നിന്നും പിന്നെ എന്റെ പ്രിയപ്പെട്ട പാട്ടുകളിൽ നിന്നും പ്രകൃതിയുടെ മനോഹരമായ ചിത്രത്തിലേക്ക് ഞാൻ കൗതുകത്തോടെ നോക്കുമായിരുന്നു; മടുപ്പൊട്ടുമില്ലാതെ വർഷങ്ങളോളം അതുകൊണ്ട്  തന്നെ ഇങ്ങനെ ഒരു സന്ദർശനം എനിക്ക് നിരസിക്കാനായില്ല താനും!
  !! വർഷങ്ങൾക്കിപ്പുറം ഇന്നും ഫ്ലാറ്റ് പൊളിച്ചുമാറ്റുന്ന വാർത്ത എന്നെ ഞെട്ടിക്കുന്നു ...സങ്കടം നിറഞ്ഞ ദിനങ്ങൾ.. വാർത്തകളും കാഴ്ചകളും മനസ്സിൽ  ഒരു വിങ്ങൽ  അവശേഷിപ്പിച്ചു. അന്ന് എന്റെ പ്രിയപ്പെട്ടവരാരും അവിടെ താമസിക്കുന്നില്ലാതിരുന്നിട്ടും എന്തുകൊണ്ടോ  എന്റെ ഹൃദയം വേദനിച്ചു! കൂറ്റൻ ഫ്ലാറ്റ് നിലംപരിചായി പൊടിപാറുന്നത് മനസ്സിൽ പലവട്ടം  റീവൈൻഡ് ചെയ്തുകൊണ്ടിരുന്നു..പലനാളുകൾ.
  ദിവസങ്ങളിൽ എല്ലാവരും തീർത്തും വ്യത്യസ്തമായ ഒരു അവസ്ഥയിലായിരുന്നു ... നദീതീര അപ്പാർട്ടുമെന്റുകളോ കെട്ടിടങ്ങളോ വാങ്ങുകയോ വിൽക്കുകയോ ചെയുന്നതിനെ പറ്റി ആലോചിക്കുന്നത് പോലുമില്ല  .... ഞങ്ങളുടെ ചെറിയ അപ്പാർട്ട്മെന്റും ഒരു 'കനാലിന്റെ' തീരത്താണ്, മനഃപൂർവം ഞങ്ങൾ പണ്ട് 'നദി' എന്ന് പറഞ്ഞത് എന്നത് 'കനാൽ' എന്ന് പറഞ്ഞു കൊണ്ടിരുന്നു- ഒരു പൊളിക്കൽ ഭീഷണിയിൽ നിന്നും മനസിനെ ആശ്വസിപ്പിക്കാൻ !
എന്റെ വാട്ട്സ് ആപ്പ് സ്റ്റാറ്റസുകൾ അലങ്കരിച്ച മനോഹരമായ സൂര്യാസ്തമയങ്ങളുടെ പോസ്റ്റുകളുടെ എണ്ണം സാവധാനത്തിൽ കുറഞ്ഞു ..വെള്ളത്തിന്റെ അതിർത്തിക്കടുത്ത് കാർ തിരിയ്ക്കുന്നതിനിടയിൽ  ഊബർ  ഡ്രൈവർമാരുടെ  സഹതാപത്തോടെയുള്ള നോട്ടം ഞാൻ കണ്ടില്ല എന്ന് നടിച്ചു....  ഞാൻ വിഷയം മാറ്റാൻ  പച്ചക്കറികളുടെ കുതിച്ചു കയറുന്ന വിലയെ പറ്റിയും ആഗോളതാപനത്തെക്കുറിച്ചും  പ്രസംഗം തുടങ്ങി. എന്നാൽപ്പോലും , ചില സാമ്പത്തിക ശാസ്ത്ര പ്രേമി -ഡ്രൈവർമാർ ഇതിനെല്ലാം കാരണം തീരത്തിനടുത്ത് നിർമ്മിച്ച ഫ്ലാറ്റുകളും മറ്റും ആണെന്ന നിഗമനത്തിൽ എങ്ങനെയും എത്തുംഞാൻ വല്ലാണ്ട് അഭിമാനിച്ചിരുന്ന  ഞങ്ങളുടെ 'നദിയിൽ' നിന്നുള്ള തണുത്ത കാറ്റിനെക്കുറിച്ച് ഞാൻ  വീണ്ടും മൗനി ആയി .

അപ്പോളാണെന്റെ കഥയിലെ ട്വിസ്റ്റ്
ഞങ്ങളുടെ അയല്പക്കത്തു  ഉയർന്നുവരുന്ന വലിയ കെട്ടിടത്തെക്കുറിച്ച് ഞങ്ങൾക്ക് പൂർണ്ണമായി അറിവില്ലായിരുന്നു .. എങ്കിലും കെട്ടിടം പണികൾ രാവും പകലും.. ചൂടത്തും മഴയത്തും  നിർത്താതെ നടന്നു വന്നു .. ... മഴയോ വെയിലോ ഒന്നും അതിനു തടസ്സമായില്ല അതെ!
ഞങ്ങളുടെ നദീതീരത്ത് ഒരു വലിയ മാളിക....മുന്നിലും പിന്നിലും മനോഹരമായ പച്ചപുൽ മേടുകളോടു  കൂടി  .. ചുവന്ന പൂക്കൾ അതിന്റെ വേലികൾക്കിടയിലൂടെ വെള്ളത്തിന്റെ ഓളത്തിനൊപ്പം തലയാട്ടി നിൽക്കുന്നു.. ഞങ്ങളുടെ ആവേശത്തിന് അതിരുകൾ ഉണ്ടായില്ല.. നമ്മുടെ പ്രിയപ്പെട്ട സൂപ്പർ താരങ്ങൾ മമ്മൂക്കയുടെയും  ദുൽക്കറിന്റെയും വീട്!
ലോക്ഡോൺ   ദിവസങ്ങൾ ഞങ്ങൾക്ക് ആവേശകരമായി , ഞങ്ങളുടെ അയല്പക്കത്തെ  ഞങ്ങളുടെ പുതുമുഖങ്ങൾക്ക് നന്ദിഞങ്ങളുടെ സിമ്പിൾട്ടൺ അപ്പാർട്ട്മെന്റിനെ അവർ ഒരു ചെറിയ 'ഡോട്ടായി' മാത്രമേ വീക്ഷിക്കുകയുള്ളു , പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ സമീപത്തു രണ്ട് സൂപ്പർസ്റ്റാറുകളുണ്ടു എന്ന ചിന്ത നൽകിയത് അല്പമല്ലാത്ത സന്തോഷം ആയിരുന്നു !!
 പിന്നീടുള്ള പല  ദിവസങ്ങളിലും ഞങ്ങൾക്ക്  ഒരിക്കൽ പോലും വലിയ വീട്ടിലെ  നിവാസികളെ കാണാൻ കഴിഞ്ഞില്ല എങ്കിലും ചെളി നിറഞ്ഞ ഭൂമിയെ സ്പർശിക്കാൻ നക്ഷത്രങ്ങൾ ഒരിക്കലും ഇറങ്ങിവരില്ലെന്ന് വിശ്വസിക്കാൻ പോലും  ഞങ്ങൾ തയ്യാറായിരുന്നു!
 പക്ഷേ, അവർ ഞങ്ങളുടെ അടുത്ത് എവിടെയെങ്കിലും ഉണ്ടെന്ന ചിന്ത ഞങ്ങളെ സന്തോഷിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തു ...
ഞങ്ങളുടെ ബാൽക്കണിയിൽ നിന്ന് ഞങ്ങൾ ആസ്വദിക്കുന്ന അതേ കാറ്റാണ് അവർ ശ്വസിക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാനായില്ലഞങ്ങളുടെ ടെറസിൽ നിന്ന് ഞങ്ങൾ കാണുന്ന  അതേ വാട്ടർഫ്രണ്ടിനും സൂര്യാസ്തമയത്തിനും അവരും സാക്ഷ്യം വഹിക്കുന്നുഎല്ലാ ദിവസവും രാവിലെ ഞങ്ങൾ ഉണരുന്ന നൂറുകണക്കിന് പക്ഷികളുടെ അതേ കള കൂജനത്തിലേക്കു അവരും ഉണരുന്നു  ...നമ്മുടെ ദിവസത്തെ ഉന്മേഷഭരിതമാക്കുന്ന തത്തപ്പടയും കുളക്കോഴികളും  അവരെയും  സന്തോഷിപ്പിക്കുംമീൻ കൊത്തിക്കിളികളുടെ പ്രഭാതഭക്ഷണത്തിനായുള്ള കാത്തിരിപ്പ് അവർക്ക് ഒരിക്കലും മിസ് ചെയ്യരുതെന്ന്  ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. കരകളിലെ മരങ്ങളുടെ ശാഖകൾ നീലയും തവിട്ടുനിറത്തിലുള്ള തൂവലുകളും പിങ്ക് കലർന്ന കൊക്കും തേച്ചു തേച്ചു അവ പാളി നോക്കും ...
പെട്ടെന്ന് ഞങ്ങളുടെ നദിയും  അതിന്റെ കാറ്റും ഓറഞ്ച് സൂര്യാസ്തമയവും  ഒക്കെ എനിക്ക് വീണ്ടും വളരെ പ്രിയപ്പെട്ടതായി തോന്നി ! എന്തിനു മമ്മുക്കയും വീടും ഞങ്ങളുടെ നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായി  ...  രാത്രികളിൽ വീട്ടിലേക്കൊന്നു പാളി നോക്കി ഞാൻ കുട്ടികളോട് പറയും - ''ഡേയ്  മമ്മൂക്ക പോലും ഉറങ്ങി, നിങ്ങളും ഉറങ്ങിക്കെ ..ഫാസ്റ്റ്!''
നോക്കിയേ, എത്ര എളുപ്പത്തിലാണ് നമ്മുടെ വീക്ഷണ കോണുകൾ മാറി മറിയുന്നത്!!
പലപ്പോഴും ഞാൻ കരുതാറുണ്ട്  താരതമ്യം ചെയ്യാനുള്ള മാനുഷസഹജമായ താത്പര്യം നമ്മെ  ഒരു കാരണവുമില്ലാതെ വിഷാദത്തിലാകുന്നു! പരിതഃസ്ഥിതികൾക്കപ്പുറമായി സ്വസ്ഥമായി ഇരിക്കാൻ നാമിനി എന്നാണ് പഠിക്കുക!
എന്നാൽ മാത്രമേ ദൈവിക താലന്തുകൾക്കു ചാരത്തിലും പ്രകാശിക്കാനാവൂ...
നമുക്ക് നമ്മോടു തന്നെ ഉള്ള സമതുലനാവസ്ഥ ...അതിലും വലുത് മറ്റെന്താണുള്ളത്..അപ്പോൾ സമുദ്രം  മാറിപ്പോയാലും കര വന്നു കടലിൽ വീണാലും പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെങ്കിലും ബിസിനസ് പെട്ടെന്നു അവിചാരിതമായി തകർന്നാലും പ്രളയത്തിൽ സ്വരുക്കൂട്ടിയത് ഒലിച്ചുപോയാലും നമ്മുടെ ധൈര്യം ചോർന്നു പോകില്ല..വിശ്വാസം നഷ്ടപ്പെട്ടു പോകില്ല..ആത്മബലത്തിൽ നാം മുന്നേറും..തീർച്ച! വൈറസ് കാലവും നാം അതിജീവിക്കും..ബലത്തോടെ!

Dr Jinu George Assistant Professor
Dept of Chemistry Sacred Heart College Thevara
9446185777

88 comments:

  1. Wow.. Excitement shows in writing.

    ReplyDelete
  2. Wow.. Excitement shows in writing.

    ReplyDelete
  3. Beautifully written 😘🥰😍😍😍😍

    ReplyDelete
  4. Well written mam❤️❤️

    ReplyDelete
  5. ജിനു നന്നായിട്ടുണ്ട്.. നല്ല എഴുത്ത്... നാം മുറുകെ പിടിച്ചിരുന്ന കരങ്ങളിൽ നിന്ന് പലരും..കാൽച്ചുവട്ടിൽ നിന്ന് പലതും.. ഒലിച്ചു പോകുന്നത് നമ്മൾ അറിയുന്നില്ല.. എഴുത്ത് ചിലതൊക്കെ ഓർമ്മപ്പെടുത്തുണ്ട്.. ചിലരെ കുറേക്കൂടി കരങ്ങളിൽ ഇറുക്കി പിടിക്കേണ്ടതിനെക്കുറിച്ച്.. ചിലതിനെ നെഞ്ചോട് ചേർത്ത് അണയ്ക്കേണ്ടതിനെക്കുറിച്ച്‌.. കൊള്ളാം.. അഭിനന്ദനങ്ങൾ.. എഴുത്തിനും.. എഴുതിയ മനസ്സിനും... ഇനിയും പ്രതീക്ഷിക്കുന്നു.. തുടരുക... എഴുത്തിന്റെ ഈ രസതന്ത്രം..

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. 👏👏👏.. Kudoos Jinu Ma'am. .

    ReplyDelete
  8. Good one Jinu. Keep on writing.

    ReplyDelete
  9. പുതിയ ഒരു എഴുത്തുകാരി ഉദയം ചെയ്തിരിക്കുന്നു.ഹൃദയത്തെ സ്പർശിക്കുന്ന, ആത്മാവുള്ള വരികൾ. തട്ടും തടവുമില്ലാതെ ശാന്തമായൊഴുകുന്ന പുഴ പോലെ ഒഴുകി നീങ്ങുന്ന മനോഹര വരികൾ. അഭിനന്ദനങ്ങൾ.

    ReplyDelete
  10. നാം മുന്നേറും..തീർച്ച! ഈ വൈറസ് കാലവും നാം അതിജീവിക്കും..ബലത്തോടെ!
    Excellent lines 👌💯

    ReplyDelete
  11. Nice work... really super miss👌

    ReplyDelete
  12. ഓറഞ്ച് സൂര്യൻറെ ഉദയാസ്തമയ പ്രഭയിൽ, ബോഗൺവില്ലകൾ അതിരിടുന്ന, നീലപ്പൊന്മാൻ നീരാടുന്ന, ജലാശയകരയിലെ സൗദത്തിൻ മട്ടുപ്പാവിൻചാരെ ഉദിച്ചു നിൽക്കുന്ന രണ്ടു നക്ഷത്രങ്ങൾ. തകർച്ചയുടെ നഷ്ടങ്ങൾക്ക് ഇടയിലും ഉയർച്ചയുടെ പ്രതീക്ഷകളുമായി ആർദ്ര മനസ്സിൻറെ ലിപി ലിഖിതങ്ങൾ. മനോഹരമായിരിക്കുന്നു ടീച്ചർ അഭിനന്ദനങ്ങൾ.

    ReplyDelete
  13. നമുക്ക് നമ്മോടു തന്നെ ഉള്ള സമതുലനാവസ്ഥ ...അതിലും വലുത് മറ്റെന്താണുള്ളത്..
    ♥️

    ReplyDelete
  14. Beautifully writtern misse 🤩🥰🤩🥰🤩🥰 രസതന്ത്രങ്ങൾകിടയിലും സാഹിത്യം ഇത്രയും മനസ്സിൽ സൂക്ഷിച്ചിരുന്നു അല്ലേ .... മമ്മൂക്കയുടെ വീട്‌ ആയിരിക്കുന്ന ആ ഒരു പരിസരത്തെപറ്റി ഇപ്പോൾ നല്ല ബോധ്യം വന്നു ....വീടിന്റ ഉള്ളിലെ ഭംഗിയെക്കുറിച്ച ഇതുപോലെ ഒന്ന് അടുത്തുതന്നെ ഉണ്ടാവാൻ സാധിക്കട്ടെ ..😊

    ReplyDelete
  15. " മീൻകൊത്തിക്കിളി,കരകളിലെ മരങ്ങളുടെ ശാഖകൾ നീലയും തവിട്ടുനിറത്തിലുള്ള തൂവലുകളും പിങ്ക് കലർന്ന കൊക്കും തേച്ചു തേച്ചു അവ പാളി നോക്കും,
    ദൈവിക താലന്തുകൾ " എന്നീ പ്രയോഗങ്ങൾ അസ്സലായി.. 👏👏👏
    ഇനിയും എഴുതുക..

    ReplyDelete
  16. ട്വിസ്റ്റ് ❤️

    ReplyDelete
  17. "നമുക്ക് നമ്മോട് തന്നുള്ള സന്തുലതാവസ്ഥ", രസതന്ത്രവും തത്ത്വചിന്തയും കോർത്തിണക്കി ജീവിതത്തെ നവീന കോണുകളിലൂടെ കാണാനുള്ള ഉൾപ്രേരണയായ് ഞങ്ങടെ സ്വന്തം ജിനു മിസ്സ്, "ബ്രാവോ" ✨😍👏

    ReplyDelete
  18. Miss super work... kalakkiittund😻😻

    ReplyDelete
  19. നന്നായിട്ടുണ്ട് മിസ്സേ... നഗരാന്തരീക്ഷത്തിലും പ്രകൃതിയുടെ മനോഹാരിത നന്നായി അവതരിപ്പിച്ചിരിക്കുന്നു." മമ്മൂക്ക വരെ ഉറങ്ങി നിങ്ങളും ഉറങ്ങെടെ " 😂 എനിക്കേെറെ ഇഷ്ടായി.

    ReplyDelete
  20. നല്ല എഴുത്ത് മിസ്സ്

    ReplyDelete
  21. Very nice Jinu...As always.. please keep writing!!

    ReplyDelete
  22. നല്ലെഴുത്ത്.....😍😍

    ReplyDelete
  23. Very nice ����❤️❤️

    ReplyDelete
  24. Miss awesome writing😍 We are waiting for more such wonderful writings from you...

    ReplyDelete
  25. Beautiful chechi😍😍The words brought to my mind the calm and magnificent nature we have been gifted with..waiting for more chechi

    ReplyDelete
  26. Good words misse.The content of your article is so relevant in the current situation

    ReplyDelete
  27. Jinu, excellent work... Orupadu ishtappettu.. ����

    ReplyDelete
  28. എന്തിനെ കുറിച്ചും ഉള്ള നമ്മുടെ വീക്ഷണം മാറാൻ സെക്കൻഡുകൾ മതി ല്ലേ???? 😊😊😊😊നാളെ ശൈലി miss.... 😍😍😍

    ReplyDelete
  29. Good one Jinu miss❤️❤️

    ReplyDelete
  30. Superb miss 👏👏 Great thoughtfulness and nice artistical way of words execution..stay classy 😍😊

    ReplyDelete
  31. Beautifully written jinu miss..😍😍🥰

    ReplyDelete
  32. Well written Jinu miss.Looking forward to more such blogs.😍😍

    ReplyDelete
  33. The enthralling beautiful lines makes my mind to imagine
    ��

    ReplyDelete
  34. Miss Nice writeup 😍👏👏

    ReplyDelete
  35. Comparing with others is a habitual inheritance for all species..but comparing with what is a choice and preference at least for Homo sapiens...!!! Keep writing.. Simple and nice observations.. simply nice to read.. 👍👍

    ReplyDelete
  36. Superb 👌👌. Enjoyed. Expect more such reads

    ReplyDelete
  37. Wow... great work Jinu. Keep writing 👏👏👏

    ReplyDelete
  38. Jinu.... keep writing I absolutely loved it.

    ReplyDelete
  39. വേറിട്ട ചിന്തകൾ 'സിമ്പിൾട്ട'ണായിട്ട്. ഒരു എഴുത്തുകാരി ഉദിച്ചു വരുന്നു. വരട്ടെ . എല്ലാ ആശംസകളും.

    ReplyDelete
  40. Superb jinu miss👌👌👌

    ReplyDelete
  41. A nice description of System and Surrounding. Great. Congrats , jinu

    ReplyDelete
  42. Great jinu miss. Simple and lucid language. All the very best misse. ..keep writing...

    ReplyDelete
  43. Very nice one❤super Jinu miss😍All the best🌼

    ReplyDelete
  44. Very nice one❤super Jinu miss😍All the best🌼

    ReplyDelete
  45. Ginu miss congrats. നല്ല ഭാവി ഉണ്ട്. കൊള്ളാം. തുടരുക

    ReplyDelete
  46. Nice Jinu miss.. I loved it 😍😍😍

    ReplyDelete
  47. Miss nu ezhuthinodula chemistry kai vidaruth... Good work miss... Munnot thudaruu.. 😊

    ReplyDelete
  48. നല്ല എഴുത്ത്... അഭിനന്ദനങ്ങൾ ജിനു മിസ്സ്‌...

    ReplyDelete
  49. Superb writing 👌👌 juz loved it mam 😍😍

    ReplyDelete
  50. പ്രീയപ്പെട്ട ജിനു.... ബാലിശമായ ചോദ്യമാണെങ്കിലും ഞാൻ ഒര് കാര്യം ചോദിച്ചോട്ടേ..."നീ എന്ത് ചെയ്താലും അതിനൊക്കെ എന്തേ ഇത്ര ചന്തം?"
    നിൻ്റെ മനസ്സിൻ്റെ നിഷ്കളങ്കത നിൻ്റെ എഴുത്തിലുമുണ്ട്. ഒരുപാടൊരുപാടിഷ്ടം❤..അക്ഷരങ്ങളുടെ മായാജാലം കൊണ്ട് നീ ഇനിയും നമ്മുടെയെല്ലാം മനസ്സിനെ സംന്തോഷിപ്പിച്ചു കൊണ്ടേയിരിക്കുക.

    ReplyDelete
  51. ￰ഇതിപ്പോ അമ്മയുടെ കഴിവ് മകൾക്കു കിട്ടിയതാണോ ....അതോ മകളുടെ കഴിവിൽ നിന്നു അമ്മ പ്രചോദനം ഉൾക്കൊണ്ടതാണോ ...ഇത്രയും കഴിവുകളുടെ കലവറയാണ് നീ എന്ന് മനസിലാക്കിയില്ല സുഹൃത്തേ ....ഒറ്റ വാക്കിൽ പറഞ്ഞാൽ .....നീ സൂപ്പറാ ചങ്കെ .......

    ReplyDelete
  52. Great going Jinu 👍🏻
    A superb writer in you ❤️

    ReplyDelete
  53. ഓഷോയുടെ 400 പേജുള്ള പുസ്തകം ഇടിച്ചു പൊടിയാക്കിയാലും ഇത്രയേ കിട്ടുകയുള്ളു.... Right thinking.... Right attitude....
    Congrats.

    ReplyDelete
  54. Jinu .....superb!!!....beautifully written.......Looking forward to more such blogs...

    ReplyDelete
  55. Jinu, I thought I had already made a comment on this! Very pleasant reading! Keep writing

    ReplyDelete
  56. Beautifully written ma'am😍😍👌👌

    ReplyDelete
  57. പച്ചിലച്ചാർത്തിൽ മനം കവരുന്ന വാക്കുകൾ നന്നായി എഴുതി ജിനു❤️

    ReplyDelete
  58. പച്ചിലച്ചാർത്തിൽ മനം കവരുന്ന വാക്കുകൾ നന്നായി എഴുതി ജിനു❤️

    ReplyDelete