Wednesday, 21 October 2020

വിടരാതെ പോയ പൂമൊട്ടുകൾ: ഡോ. ജിനു ജോർജ്, കെമിസ്ട്രി

 



അടുത്തിടെ ക്രിസി ടീജെനും ഗായകൻ ജോൺ ലെജൻഡും അവരുടെ പിഞ്ചു കുഞ്ഞിനെ നഷ്ടപ്പെട്ടതിൻ്റെ ഹൃദയവേദന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ആശുപത്രിക്കിടക്കയിൽ,  തകർന്നതും കരഞ്ഞതും ആയ ക്രിസിയുടെ ചിത്രം, ഒരർത്ഥത്തിൽ, കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട അമ്മമാരുടെ കണ്ണുനീരിൻ്റെയും സങ്കടത്തിൻ്റെയും പ്രതീകം തന്നെ ആണ്.
 
ഈ അമ്മമാർ  കണക്കാക്കാനാവാത്ത വേദനയിലൂടെയും   ദുരിതങ്ങളിലൂടെയും കടന്നുപോകുന്നു, മാസങ്ങളോളം ചിലപ്പോൾ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന വേദന, ശാരീരികവും മാനസികവുമായ സംഘർഷങ്ങളും !! നഷ്ടങ്ങളുടെ കുത്തൽ ആത്മാവിന്റെ, സ്വത്വത്തിന്റെ  ഭാഗമായി അവിടെ അവശേഷിക്കുന്നു..മരവിപ്പിക്കുന്ന,  വേട്ടയാടുന്ന ആ ഓർമ്മകൾ....
ഒന്ന് വിടർന്നു ചിരിക്കുമ്പോൾ പോലും കാണാം ആ കൺകോണിൽ വിഷാദത്തിന്റെ  കണ്ണുനീർ കണങ്ങൾ!
 

ഗർഭം അലസൽ   അപ്രതീക്ഷിതവും അനിയന്ത്രിതവുമായ ഒരു സംഭവം ആണെന്നിരിക്കെ   ഈ നഷ്ടപ്പെടലുകൾ  കൂടുതൽ സഹാനുഭൂതി നിറഞ്ഞ സമീപനം പ്രതീക്ഷിക്കുന്നു. കുറ്റപ്പെടുത്തലുകൾക്കും കുറ്റബോധങ്ങൾക്കും അവിടെ സ്ഥാനമില്ല.

 പെൺമക്കൾ  ആത്മഹത്യ ചെയ്ത രണ്ടു കുടുംബങ്ങളിലെ അമ്മമാരെ  ഞാൻ കണ്ടു ....ഇനി ഒരിക്കലും മറുപടി ലഭിക്കാനിടയില്ലാത്ത ചില ചോദ്യങ്ങൾ മുഖത്തെഴുതി വച്ചിരിക്കുന്നു, വർഷങ്ങൾക്കിപ്പുറവും !
"എന്തേ, നീ ഇങ്ങനെ  ചെയ്തു  എന്റെ  കുഞ്ഞേ?" "ഒരു വാക്കെന്നോട് പറയാമായിരുന്നില്ലേ?" എന്ന ചോദ്യം വിഷാദം നിഴലിട്ട കണ്ണുകളിൽ!
പരാജയത്തിന്റെ, നിരാശയുടെ കനത്തിൽ കുനിഞ്ഞുപോയ  മുഖങ്ങൾ...
എനിക്ക് ആർത്തു പറയാൻ തോന്നി ...ഈ ലോകത്തോടും അവരോടും; ഇല്ല! നിങ്ങൾ തോറ്റിട്ടില്ല...ഈ സങ്കടകടൽ  നീന്തി പുറത്തു വരൂ..ഇനിയും വരാനിരിക്കുന്ന ജീവിത വസന്തങ്ങളിലേക്ക്..

കഴിഞ്ഞ ദിവസം യു ട്യൂബിൽ കണ്ടു, പത്താം നിലയിൽ നിന്നും വീണു മരിച്ച മകളുടെ മരണത്തിന്റെ   മണം മാറും മുമ്പേ, മകൾ മരിച്ചത് ഞങ്ങൾ പത്താം നിലയിൽ നിന്ന് തള്ളിയിട്ടു  കൊന്നതല്ല എന്ന് വിശദീകരിക്കാൻ പാട് പെടുന്ന അമ്മ, അനേകം വളഞ്ഞ പുരിക കൊടികൾക്ക്  അവശ്യം വേണ്ടി വന്ന ലൈവ് ! കുക്കിംഗ് ചാനലിലൂടെയും മറ്റും തന്റെ  സ്വാസ്ഥ്യം വീണ്ടുക്കാൻ പാടുപെടുന്ന ഇനിയും തളരാത്ത ഒരു അമ്മ!  

നിൽക്കൂ ...എന്റെ  ഒരു പ്രിയപ്പെട്ട കസിൻ ദുഖത്തിന്റെ  നിലയില്ലാ കയം  നീന്തി കടന്നിട്ടില്ല, ഇനിയും....ഇരുപത്തിനാലാം  വയസ്സിൽ  പ്രതീക്ഷകളുടെ പൊൻവെളിച്ചം അണച്ചു പൊന്നുമോൻ  വെള്ളത്തിലൂടെ അങ്ങ് പോയി, കൺവെട്ടത്ത് അല്ലാത്ത ദൂരത്തിൽ...പരമ സാധുവായ ചേച്ചിയും പറയാതെ  പറയുന്നുണ്ട്, ഓരോ ദിനവും തികട്ടി വരുന്ന  വേദന! ഒരു ദിനം പോലും ഉദിക്കുന്നില്ല ആ അമ്മയ്ക്ക്  നൊമ്പരപ്പെടുത്തുന്ന ഓർമകളുടെ വേലിയേറ്റമില്ലാതെ!

എന്റെ  ആശുപത്രി കിടക്കയിൽ, ഒരു വാക്കും സാന്ത്വനം പറയാനാവാതെ  നിന്ന, എന്റെ  ഗയ്‌നെക്കിനെ  ഒരിക്കലും മറക്കില്ല.. മൂത്ത മകളെ അത്ഭുതമായി എന്റെ  കരത്തിൽ തന്ന ആ കരങ്ങളിൽ ഞാൻ ഒരു ചുംബനം നൽകി.. ഞങ്ങളുടെ പൊന്നോമന കുഞ്ഞിനെ ജീവനോടെ എത്തിക്കാനായില്ലെങ്കിലും, ആ കരങ്ങൾ അതിനായി  വല്ലാതെ  പാടുപെടുന്നത് ഞാൻ അനസ്തേഷ്യയുടെ ആലസ്യത്തിലും കണ്ടു...  ഇനിയും അനേക കുഞ്ഞുങ്ങളെ ഈ ഭൂമിയിലേക്ക്  ആനയിക്കാനുള്ള ആ കൈകൾ നൈരാശ്യത്തിലും ആശങ്കയിലും ഒട്ടും പതറരുതെന്നു  എനിയ്ക്കു തോന്നി...എന്റെ ആ  ഒരു നിമിഷത്തെ  ചിന്തയിൽ  ഞാൻ ക്ഷമിച്ചത് എന്നോട് തന്നെ ആയിരിക്കാം.. തിരികെ വരാൻ, ജീവിതത്തിലേക്ക്, അധ്യാപനത്തിലേക്ക് , എന്റെ  കുടുംബം കാത്തിരുന്ന ആ നോർമൽസിയിലേക്ക് , നടന്നടുക്കാൻ എന്നെ  ഏറെ സഹായിച്ച തീരുമാനവും അതായിരിക്കാം ...

ചില വേദനകൾ അങ്ങനെയാണ്, അവയിൽ  നിന്ന് കരകേറാൻ  കരുണാപൂർവ്വം നീട്ടിയ കരങ്ങൾ വേണ്ടതുണ്ട്  ....ചിലതിനു തോളുകൾ വേണം, തല ചായ്ക്കാൻ.. ഇത് നിന്റെ  കുറ്റമല്ല എന്ന് പറയുന്ന സ്നേഹത്തിന്റെ  കണ്ണുകൾ വേണം.. ചിലപ്പോൾ ക്ഷമിച്ചുകൊടുക്കലുകൾ..  ഫോൺ വിളികൾ, സ്നേഹാന്വേഷണങ്ങൾ !  വരൂ.. നിന്നെ ഞങ്ങൾ ഓഫീസിൽ കാത്തിരിക്കുന്നുണ്ടെന്നുള്ള  ഓർമ്മപ്പെടുത്തലുകൾ...

ഇങ്ങനെ നീട്ടുന്ന വിരൽത്തുമ്പുകളിൽ ഉള്ളത് സ്നേഹം മാത്രമല്ല, ഈ ലോകവും സർവ ചരാചരവും മെനഞ്ഞവന്റെ  അദ്വിതീയ വിരലടയാളങ്ങൾ  കൂടിയാണ് എന്നതിൽ  സംശയം വേണ്ട! നീട്ടിക്കൊടുക്കാം നമുക്കിനി കരങ്ങൾ...ഒരു നുള്ളു സാന്ത്വനം കാത്ത് ആരൊക്കെയോ ഇപ്പോഴും കാത്തിരിപ്പുണ്ട്. 

86 comments:

  1. So beautifully written miss.

    ReplyDelete
  2. Really touching Jinu maam. Really it's a herculian task to come back to normal life after such an incident. Let this be a motivation and inspiration to others

    ReplyDelete
  3. വിടർന്നു ചിരിക്കുമ്പോൾ പോലും കാണാം ആ കൺകോണിൽ ഒരു അമ്മയുടെ കണ്ണുനീർ കണങ്ങൾ..

    ReplyDelete
  4. Very heart touching thoughts...it's easy to describe the sorrows of those mothers in words. But once we experience it, it's unbearable. Even time fails to
    erase the sorrows. let's all give support and hope for them...

    ReplyDelete
  5. Really heart touching mam ❤️

    ReplyDelete
  6. Happiness is having our beloved bonds always with us✨ Under any circumstances❤️ HUMAN COVALENT BONDS❣️ The world thrives on it, the LOVE!

    ReplyDelete
  7. Deeply touched my heart mam❤️

    ReplyDelete
  8. ഹൃദയത്തിൽ ആഴത്തിൽ തട്ടിയ വരികൾ ...
    വിടരാതെ പോയ മൊട്ടുകൾക്കുള്ള മിസ്സിൻ്റെ ഈ സമർപ്പണം മാതൃഭാവത്തിൻ്റെ സത്തയ്ക്കാധാരമായി വർത്തിക്കുന്നു . അവർണ്ണനീയമായ വേദനയിൽ നിന്ന് അസാമാന്യമായ തേജസ്സിലേയ്ക്കുള്ള മിസ്സിൻ്റെ പ്രയാണം തികച്ചും മാതൃകാപരം, പ്രചോദനാത്മകം🙌.ഒത്തിരി സ്നേഹത്തോടെ മാതൃതുല്യമായ് തന്നെ ഈ ഗുരുവിനെ വീക്ഷിക്കുന്ന അനേകം കുട്ടികൾ മിസ്സിന് ലഭിച്ചതിൽ ആനന്ദിക്കുന്നു.❤️❤️❤️

    ReplyDelete
  9. Every thing in a person's life start with his mother.. Be it birth or first steps or the achievements.. And when a mother comes to a situation she would never want to face, it's those people around and the Unseen Power from above that can hold her strong and bring her back to normalcy..It is said that "Time heals"..i don't know if everything can be "healed" but at least let us lend our souls towards reducing the pains and redness...
    A beautiful one chechi❤❤

    ReplyDelete
  10. It's such a difficult process to get over bitter past/incidents.but those who overcome it are the real heros..truly inspirational and heart touching words👏👏

    ReplyDelete
  11. നമ്മൾ ജീവിതത്തിൽ പ്രശ്നങ്ങൾ എന്ന് തോന്നുന്നതിനെക്കാൾ കഠിനമായ സാഹചര്യത്തിലൂടെയാണ് ബാക്കി ഉള്ളവർ കടന്നുപോകുന്നതെന്ന് ഈ ഒരു write up il നിന്ന് മനസ്സിലായി

    ReplyDelete
  12. Truly touching writing miss. . ❤

    ReplyDelete
  13. Touching words from the core of the heart.... At the same time powerful also.The greatest gift of a teacher is she has hundreds of children even though they don't come from her womb. Nothing can match the experiences of a teacher. Well written dear 👌👏🏻👏🏻👏🏻

    ReplyDelete
  14. കണ്ണ് നിറയാതെ വായിക്കാൻ ആവില്ല ഓരോ വാക്കും 😢 beautifully written ❣️ heart touching ❤️

    ReplyDelete
  15. Beautifully penned ma'am. Only one who had to swim these waters will know what it really takes to overcome the sea of sorrow. Your thoughts and words are equally beautiful. Pls keep writing.

    ReplyDelete
  16. Really heart touching... Miss🥰❤

    ReplyDelete
  17. I read it with my heart. I could feel the pain of every mothers.. Well written ma'am..

    ReplyDelete
  18. Beautifully written Jinu.. Heart-touching !!!

    ReplyDelete
  19. ഒരുപാട് ആഴത്തിൽ തട്ടിയ വരികൾ
    ആയിരുന്നു....
    ജന്മം നൽകിയ അമ്മമാർക്ക് സ്വന്തം പൂമൊട്ടുകളെ ഭൂമിയിൽ ഓടി കളിക്കാൻ കൈപിടിച്ചു കയറ്റാൻ പറ്റാത്ത അവസ്ഥ അല്ലേൽ കണ്മുന്നിൽ നിന്നു ഓടിമറഞ്ഞു പോകുമ്പോൾ നിസ്സഹായയായി നികേണ്ടി വരുന്ന അമ്മയുടെ അവസ്‌ഥ എത്ര ഭയാനകവും തീഷ്ണവവും ആണെന് മനസിലാക്കാനും ,അറിയാനും ഈ എഴുത്തത് സഹായിച്ചു.....
    ഏതു കറുത്ത സാഹചര്യത്തിലും ആണെങ്കിലും ആരെങ്കിലും ഒക്കെ കൈപിടിച്ചു കയറ്റാനും, ഒന്ന് ആശ്വസിപ്പിക്കാൻ ഉണ്ടാവുന്നത് സത്യത്തിൽ ഒരു ഭാഗ്യം തന്നെ ആണ്.....
    വിടർന്നു ചിരിക്കുമ്പോൾ പോലും കാണാം ആ കൺകോണിൽ ഒരു അമ്മയുടെ കണ്ണുനീർ കണങ്ങൾ..💓🙏
    അമ്മ എന്ന അത്ഭുതത്തെ ഓർത്തുകൊണ്ട്............😍💖
    ഉള്ളിൽ തട്ടി മിസ്സ് എഴുതിയ ഈ വരികൾ, ഒരുപാട് പേർക് ഒന്ന് തിരിഞ്ഞു നോക്കാനും ,ബന്ധത്തിന്റെ വില ഒന്നൂടെ മനസിലാക്കാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ...
    ഒരുപാട് സ്നേഹത്തോടെ .....🤍😇

    ReplyDelete
  20. Heart-touching and beautifully written Miss .We all love you Miss. Keep going.....

    ReplyDelete
  21. എഴുത്തുകൾ എപ്പോഴും മനസ്സിന്റെ തുറന്നു പറച്ചിലുകളാണ്. അത് സ്വന്തം അനുഭവങ്ങളാകാം കണ്ടെത്തലുകളാക്കാം... എല്ലാത്തിലും ഉപരി എഴുത്തുകൾ മനുഷ്യമനസ്സിനെ സ്വാധീനിക്കുന്ന വലിയൊരു ഘടകമാണ്. മനസ്സുകൾക്കല്ലേ മനസ്സുകളോട് സംസാരിക്കാൻ സാധിക്കൂ! മിസ്സിന്റെ മറ്റ് എഴുത്തുകളിൽ നിന്നും ഇത് വ്യത്യസ്തപ്പെടുന്നത് എങ്ങനെയെന്നാൽ മിസ്സിന്റെ മനസ്സ് ഇത് വായിക്കുന്ന അനേകം മനസ്സുകളോട് നടത്തുന്ന സംഭാഷണത്തിലൂടെയാണ്... സങ്കടത്തിനും അപ്പുറത്തായി നമ്മെ വരവേൽക്കാൻ കാത്തുനിൽക്കുന്ന സന്തോഷെത്തെ പറ്റി പറഞ്ഞു തന്ന ഈ സംഭാഷണത്തിലൂടെ...
    Well done Jinu miss❤️...Keep going😍

    ReplyDelete
  22. This has got the power to pierce into one's heart and it is understood that it was from the bottom of your heart and we could feel every word you had written and we could feel divinity in it.

    ReplyDelete
  23. വാക്കുകൾ മനസിന്റെ കണ്ണാടി എന്നാണ് പറയപ്പെടുന്നത്. നമ്മുടെ മനസിനെ മഥിക്കുന്നതെന്താണോ അതാണ് nammude വാക്കുകളിലൂടെ പുറത്തു വരുന്നത്. നഷ്ടപ്പെടൽ ഒരിക്കലും സന്തോഷം നൽകുന്ന ഒരു കാര്യമല്ല അതിപ്പോ എന്തായാലും. അപ്പോൾ മാസങ്ങളോളം സ്വപ്നം കണ്ട് താലോലിച്ചു നടന്നിരുന്ന മക്കളെ ജനിച്ച വഴിയേ നഷ്ടപ്പെരുന്ന ഒരമ്മയുടെ വേദന നമുക്ക് ഊഹിക്കാവുന്നതിന് അപ്പുറമാണ്. എത്ര സാന്ത്വനവാക്കുകൾ കേട്ടാലും എത്ര കണ്ണീർക്കണങ്ങൾ കണ്ടാലും ആ ദുഃഖം തീരുകയുമില്ല അതുകൊണ്ട് ആശ്വാസവാക്കുകൾക്ക് പ്രസക്തിയില്ല.പക്ഷെ എന്തിനും ഒരു മറുവശം കൂടിയുണ്ടല്ലോ ഹൃദയം തകർക്കുന്ന ഒരു ദുഖത്തിനെ മറികടക്കാൻ നമുക്ക് മറ്റൊരു സന്തോഷം ജീവിതത്തിൽ ഉണ്ടാകും. അത് നമ്മൾ തന്നെ കണ്ടെത്തണം എന്ന് മാത്രം. അതുപക്ഷെ ദുഃഖത്തിൽ നിന്നുള്ള ഒളിച്ചോടൽ അല്ല മറിച് അതിനെ നേരിടാനുള്ള ഒരു വഴിയാണത്. നമ്മളുടെ സങ്കടങ്ങളിൽ നമ്മൾ മുങ്ങി തഴുന്നത് കണ്ടസ്വദിക്കാൻ ഒരു ലോകം മുഴുവൻ കാത്തിരിക്കുന്നുണ്ട് എന്നാൽ അതിനെ നമ്മുടെ അതിജീവിക്കുന്നത് കാണാൻ കാത്തിരിക്കുന്ന ചിലരുണ്ട് നമ്മൾക്കു വേണ്ടപ്പെട്ടവർ നമ്മളെ വേണ്ടവർ അവരോടുള്ളബസ്നേഹമാണ് നമ്മുടെ തിരിച്ചുവരൽ.കരയിപ്പിക്കുന്ന ഓർമകളിൽ നിന്നും ചിരിപ്പി ക്കുന്ന ഇന്നിലേക് മാറാൻ നഷ്ട്ടപെടലുകളിൽ വിറങ്ങലിച്ചു നിൽക്കുന്ന എല്ലാ അമ്മമാർക്കും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി prarthikunnu

    ReplyDelete
  24. Heart touching ❤️ Keep writing misse 🥰

    ReplyDelete
  25. Really heart touching words ,you are amazing Miss.I am always proud being your student.

    ReplyDelete
  26. I pray that this situation does not happen to anyone again...
    Well written mam❤

    ReplyDelete
  27. Awesome and really heart touching words miss❤️

    ReplyDelete
  28. You are amazing, miss🌸❤️

    ReplyDelete
  29. കണ്ണ് നിറഞ്ഞു... തീവ്രവേദനയിലും ചുറ്റുമുള്ളവർക്ക് കരുത്തേകുവാനുള്ള ആ തീരുമാനം ഒരുപാട് പ്രചോദനം നൽകുന്നു.. ഈ ചിന്തകൾ പങ്കുവച്ച മനസ്സിന് ഒരുപാട് നന്ദി...

    ReplyDelete
  30. This one was way too emotional and heart touching mam😌😌

    ReplyDelete
  31. Thank you Jinu Miss.. It's so heart touching.

    ReplyDelete
  32. This was really heart-touching.We could relate to the situation and the pain through your words.Very well written miss.I really appreciate your work.

    ReplyDelete
  33. കുഞ്ഞ് ജനിച്ച ദിവസം അമ്മയെ സംബന്ധിച്ചിടത്തോളം കൂടുതൽ വേദനാജനകമായ ദിവസമാണ്, പക്ഷേ അവൾ ലോകത്തിന് ഒരു ജീവൻ നൽകുന്നതിനാൽ ആ വേദനകളെല്ലാം മറന്നു. കാരണം അത് അവളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്. അതിനാൽ ഇത്തരത്തിലുള്ള കാര്യം സംഭവിക്കുന്നത് വളരെ ഭയാനകമാണ്

    ReplyDelete
  34. ഒരു മാലാഖക്കുരുന്നിന്റെ ഓർമ്മ.... ഒരമ്മയുടെ വാക്കുകളിലൂടെ.... ഉള്ളുലച്ചു ജിനു ആദ്യമായും അവസാനമായും ആ കുരുന്നിന്റെ കവിളിൽ കൊടുത്ത ആ ഉമ്മയിൽ കണ്ണീരു കലർന്നിട്ടുണ്ടാവും തീർച്ച..... ജിനു നന്നായി എഴുതി....👍👍👍

    ReplyDelete
  35. Kannu nanayikkunna anubhavangalil ninnu Kanal katta pole Katthi jwalikkunnor

    ReplyDelete
  36. It will be an inspiration to many 💗💗 Really heart touching

    ReplyDelete
  37. Heart touching mam 💓 💓 💓

    ReplyDelete
  38. Really Heart touching words Miss🥰😍😘😪

    ReplyDelete
  39. കണ്ണ് നനയാതെ വായിച്ചു തീർക്കാനായില്ല. ജിനു

    ReplyDelete
  40. 💕 കണ്ണുനീർ കണങ്ങൾ..

    ReplyDelete
  41. 💕 കണ്ണുനീർ കണങ്ങൾ..

    ReplyDelete
  42. 💕 കണ്ണുനീർ കണങ്ങൾ..

    ReplyDelete
  43. Jinu ma'am, you touched my heart with your words. Really heart touching and thought provoking.

    ReplyDelete
  44. Really heart touching miss😘

    ReplyDelete
  45. Really Nice miss💞.Keep going 👍

    ReplyDelete
  46. ...മുഴുമിക്കുവാൻ കഴിയുന്നില്ല.. അനുഭവാംശങ്ങളുടെ ആത്മപ്രകാശനങ്ങൾ..

    ReplyDelete
  47. This comment has been removed by the author.

    ReplyDelete
  48. ലോകത്തിലെ ഏറ്റവും പവിത്രമായ സ്നേഹം ഒരു അമ്മക്ക് കുഞ്ഞിനോട് ഉള്ളതാണ്. അതിനേക്കാൾ മേലെ ഈ ഭൂമിയിൽ ഒന്നും ഇല്ല എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാനും.ജിനു മിസ്സിന്റെ മനസ്സിന്റെ നന്മ എല്ലാം മിസ്സിന്റെ എഴുത്തിലും കാണാം. എല്ലാ നന്മകളും നേരുന്നു.

    ReplyDelete
  49. Misse...
    Never thought you had such a great talent hiding inside you. These words painted the picture and I could feel the pain that was mentioned.
    Thank you for reminding that we go through the fire so that we can rise from the ashes..like a Phoenix bird.
    Understanding and support conveyed through these words are much needed nowadays.
    Thank you

    ReplyDelete
  50. ചില നഷ്ടങ്ങൾ വിലാപകാവ്യത്തിൻ്റെ വിഷയങ്ങളാണ്... മനസ്സു മരവിപ്പിച്ച നിശ്ചലതയുടെ കറുപ്പിനകത്ത് ആ ദ്യശ്യങ്ങൾ അങ്ങനെ തേങ്ങിക്കൊണ്ടിരിക്കും... അവയ്ക്കുള്ളിൽ നിന്നുമുള്ള മോചനമാവാം ചിലപ്പോൾ ജീവിതത്തിൻ്റെ സൗന്ദര്യം നുകരുവാൻ നമ്മെ പ്രേരിപ്പിക്കുന്നതും... പിന്നീടങ്ങോട്ടു ലഭിക്കുന്ന വർണ്ണങ്ങൾ നിറഞ്ഞ മനോദൃശ്യങ്ങൾ വെറും മധുരമല്ല ഇരട്ടി മധുരത്തിൻ്റെ വകഭേദങ്ങളാകും എന്നത് മറ്റൊരു സത്യം

    ReplyDelete
  51. ആത്മാവിൻ ആഴങ്ങളിൽ തട്ടിയ പ്രതീതി...

    ReplyDelete
  52. Heart touching Mam. Since I have been through this type of situation.. I know it well... Well written

    ReplyDelete
  53. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അമ്മമാർക്ക് പിന്നീട് ഒരിക്കലും ജീവിതം പഴയതുപോലെ ആവില്ല. നല്ല ഭക്ഷണം കഴിച്ചാൽ, ആഘോഷങ്ങളിൽ പങ്കാളിയായാൽ, നല്ലൊരു യാത്ര പോയാൽ ഒക്കെ അവരുടെ മനസ്സ് നൊന്തുകൊണ്ടേയിരിക്കും. ആ നോവ് ജിനു അതിമനോഹരമായി പകർത്തി. ഒരുപാട് സ്നേഹം

    ReplyDelete
  54. എന്തൊരെഴുത്താണ് ജിനു ഇത്. ഹൃദയത്തിൽ തറഞ്ഞ് കയറുന്ന വാക്കുകൾ. മനസ്സും കണ്ണും ഒര് പോലെ നിറഞ്ഞൊഴുകാതെ ഇതാർക്കും വായിച്ച് തീർക്കാനാവില്ല.
               എല്ലാവർക്കുമുണ്ടാകും മറക്കാൻ കഴിയാത്ത, എന്നാൽ ഓർക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ഇത്തരം അനുഭവങ്ങൾ. നീ പറഞ്ഞത് പോലെ ഇത്തരം ദുരന്തങ്ങളുടെ ഇരുട്ടിനുള്ളിൽ കഴിയുന്നവർക്ക് വെളിച്ചമാകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ നമ്മുടെ ജീവിതത്തിനെന്തർത്ഥമാണുള്ളത്.
                   ഇനിയും ഒര്പാടെഴുതണം. നിൻ്റെ വരികൾ വായിക്കാൻ എടുക്കുന്ന സമയം ഒരിക്കലും ആർക്കും പാഴായി പോവില്ല എന്നുറപ്പുണ്ട്!!!

    ReplyDelete
  55. അനുഭവത്തിന്റെ എരിവ്‌ മുന്തിനിൽക്കുന്ന എഴുത്ത്... പിന്നെങ്ങനെ ഹൃദയം അതിനെ ഏറ്റുവാങ്ങാതിരിക്കും !♥
    ആശുപത്രിക്കിടക്കയിലെ ,ഉള്ള് പിളർന്നുപൊടിഞ്ഞ നിമിഷവും തന്റെ ഗൈനെക്കിന് നേരെ നീട്ടിയ കരുതൽ മാത്രമാണ് ജിനു മിസ്സ്‌ എന്ന വ്യക്തി. . .

    ReplyDelete
  56. Beautifully written. Only Almighty God can give peace during such difficult times. Congratulations Jinu madam. We expect more from you

    ReplyDelete
  57. Beautifully written. Only Almighty God can give peace during such difficult times. Congratulations Jinu madam. We expect more from you.

    ReplyDelete
  58. ആത്മാനുഭവത്തിന്റെ െൈ ച തന്യം നിറഞ്ഞ എഴുത്ത് !

    ReplyDelete

  59. ഇങ്ങനെ നീട്ടുന്ന വിരൽത്തുമ്പുകളിൽ ഉള്ളത് സ്നേഹം മാത്രമല്ല, ഈ ലോകവും സർവ ചരാചരവും മെനഞ്ഞവന്റെ അദ്വിതീയ വിരലടയാളങ്ങൾ കൂടിയാണ് എന്നതിൽ സംശയം വേണ്ട! നീട്ടിക്കൊടുക്കാം നമുക്കിനി കരങ്ങൾ...ഒരു നുള്ളു സാന്ത്വനം കാത്ത് ആരൊക്കെയോ ഇപ്പോഴും കാത്തിരിപ്പുണ്ട്.congratulations...

    ReplyDelete
  60. Cant read it without tears..

    ReplyDelete
  61. Such a heart wrenching article chechi... Only the Lord can heal such deep wounds.. Having the assurance of salvation is the only thing that can give us hope in times like this...

    ReplyDelete
    Replies
    1. Let the Eternal Grace and Everlasting Glory heal the deepened wound to the parents who experienced this trauma...

      Delete
    2. This comment has been removed by the author.

      Delete
  62. Punjiriyil olipicha oru kannunir nanav...!
    Heart touching ❣️ Lotz of love😘

    ReplyDelete
  63. Beautiful and heartwarming piece of art this one! I did learn few things. To have a mother is a blessing, to be one is something more. And most importantly spread love and support. Good one Jinu miss, looking forward for more write ups.

    ReplyDelete
  64. Beautiful narrative. I am proud of you Joni. Keep posting such heart touching messages

    ReplyDelete